കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്ന ഡയലോഗ് ബാബുരാജ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ പറയുന്നതാണ്. ഇത് തന്നെയാകും ബ്രിട്ടനിലെ മദ്യപാനികള്‍ ഇനി പറയാന്‍ പോകുന്നത്. കാരണം മദ്യപന്മാരുടെ നല്ലദിനങ്ങള്‍ അവസാനിക്കുകയാണ്.ഇവിടുത്തെ കുത്തഴിഞ്ഞ കുടിയന് സംസ്ക്കാരത്തിനു വിരാമമിടാന്‍ ഒടുവില്‍ സര്‍ക്കാരിന് തോന്നിയിരിക്കുന്നു . ഗവണ്മെന്റിന്റെ പുതിയ തീരുമാനപ്രകാരം 12 കാന്‍ ഉള്ള ബിയറിനും സൈഡറിനും ഏകദേശം 2 പൌണ്ട് വരെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില വര്‍ദ്ധിക്കും. വില കുറഞ്ഞ വോഡ്കക്ക് വില വര്‍ദ്ധിക്കും എന്ന് ഹോം സെക്രെട്ടറി വ്യക്തമാക്കി.
യൂണിറ്റിനു 40 പെന്‍സ് വച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലയേറും. പകുഴപ്പക്കാരായ മദ്യപന്മാരെക്കൊണ്ട് നിറയുന്ന ആശുപത്രികള്‍ക്ക് പബ്ബുകാര്ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി നല്‍കും. മദ്യക്കമ്പനികളുടെ മിക്ക ഓഫറുകളും ഇതോടെ പിന്‍വലിക്കും. രാത്രികളില്‍ മദ്യപാനം നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമം നിലവില്‍ വരും. പല ഉത്പന്നങ്ങളിലും ആല്‍ക്കഹോള്‍ പരിധി നിജപ്പെടുത്തി . മദ്യത്തിന്റെ കുറഞ്ഞ വില ഉയര്‍ത്തുവാനാണ് അധികൃതരുടെ തീരുമാനം. പതിനഞ്ചു യൂണിറ്റ് സിടാര് അടങ്ങുന്ന രണ്ടു ലിറ്റര്‍ ബോട്ടില്‍ 3 പൌണ്ടിനാണ് വിറ്റു പോയിരുന്നത് എന്നാല്‍ ഈ വില വര്‍ദ്ധനവ് അനുസരിച്ച് ഇത് 6 പൗണ്ടായി ഉയരും.
2009-10 കാലയളവില്‍ മദ്യം മൂലം സംഭവിച്ച പ്രശ്നങ്ങള്‍ 1.1 മില്യന്‍ ആളുകളെയാണ് ആശുപത്രികളില്‍ എത്തിച്ചത്. 28യൂണിറ്റിന്റെ വിസ്കി,വോഡ്കക്ക് 5-8 പൌണ്ടായിരുന്നത് ഇനി മുതല്‍ 11.20 പൌണ്ടാകും. 12 കാന്‍ ഫോസ്റ്ററിന്റെ വില 9 പൗണ്ടില്‍ നിന്നും 11പൌണ്ടാകും. ജനങ്ങളെ മദ്യത്തില്‍ നിന്നും മോചിപ്പിക്കുക എന്നൊരു കാരണം കൂടെ ഇതിനായി തെരേസാ മേ കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന്റെ വിലക്കുറവ് ബ്രിട്ടനില്‍ അക്രമങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യത്തിന് വളരെ വിലകുറച്ചാണ് നല്‍കിയിരുന്നത് എന്ന വസ്തുത ഈ അടുത്താണ് സര്‍ക്കാര്‍ പരിശോധിച്ച് മനസിലാക്കിയത്.
മദ്യപന്മാര് നഗരങ്ങളില്‍ അഴിഞ്ഞാടുന്നത് പലപ്പോഴും പത്രങ്ങളുടെ മുന്‍ പേജുകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഇത് സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്തായാലും ജനങ്ങളുടെ ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഖജനാവ് കാലിയാവാതിരിക്കാന്‍ മദ്യത്തിനും സിഗരറ്റിനും വില വര്‍ദ്ധിപ്പിക്കുന്നതാണ്.കാമറൂണിന് ഇതു വൈകിയുദിച്ച ബുദ്ധിയാണെന്നാണ് പൊതു ജനത്തിന്റെ അഭിപ്രായം.എന്തായാലും പുതിയ പരിഷ്ക്കാരം കൊണ്ട് ബ്രിട്ടന് നന്നാകുമോ എന്ന് കാത്തിരുന്നു കാണാം !!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല