കേട്ടവര്‍ കേട്ടവര്‍ ഞെട്ടുകയാണ്. അയണ്‍ എന്ന തമിഴ് സിനിമയെ അനുസ്മരിപ്പിച്ചു എല്ലാവരെയും വെല്ലുന്ന തരത്തിലാണ് ഈ സ്ത്രീ 180 ഹെറോയിന്‍ പെല്ലെറ്റ് വിഴുങ്ങി മയക്കുമരുന്ന് പുറം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ബോല അടെബിസി (52) ആണ് ഏകദേശം 5 lb വരുന്ന കില്ലര്‍ ഡ്രഗ് യു.എസിലേക്ക് കടത്താനുള്ള ശ്രമത്തിനിടയില്‍ പിടിയിലായത്. സഹോദരനെ കാണാന്‍ പോകുകയാണെന്ന പേരിലാണ് ഇവര്‍ യാത്രക്ക് ശ്രമിച്ചത്. എന്നാല്‍ സഹോദരന്റെ അഡ്രസ് മറ്റു വിവരങ്ങള്‍ നല്‍കുന്നതില്‍ ഇവര്‍ പരുങ്ങുന്നത് കണ്ടു സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തപ്പോളാണ് കള്ളി വെളിച്ചത്തായത്.
പരിശോധനയില്‍ വയര്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടു വിശദമായി നോക്കിയപ്പോഴാണ് ഇത്രയും മയക്കു മരുന്ന് പെല്ലറ്റ്‌കളുടെ രൂപത്തില്‍ വയറ്റിനുള്ളില്‍ കിടക്കുന്നതായി കണ്ടെത്തിയത്. നൈജീരിയക്കാരിയായ ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മുഴുവന്‍ പെല്ലറ്റുകളെയും പുറത്തെടുക്കുകയായിരുന്നു. ഇതിനു മാര്‍ക്കറ്റില്‍ 100,000 പൌണ്ട് വിലയുണ്ട്. വയറ്റില്‍ വച്ച് ഇതില്‍ ഒരെണ്ണം പോട്ടിയിരുന്നെങ്കില്‍ പോലും അത് ഇവരുടെ ജീവന്‍ അപകടത്തില്‍ ആക്കുമായിരുന്നു എന്ന് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.
എത്യോപ്യയില്‍ നിന്നും വന്ന ഈ യാത്രക്കാരി റോമില്‍ ഇറങ്ങിയിരുന്നു. ഇതിനുമുന്‍പ് 100 പെല്ലെറ്റ് വിഴുങ്ങിയ റെക്കോര്‍ഡാണ് ഇവര്‍ തിരുത്തിക്കുറിച്ചത്. 4lbs തൂക്കമുണ്ടായിരുന്ന ആ റെക്കോര്‍ഡ് പഴങ്കഥ ആക്കിയാണ് ഈ കള്ളക്കടത്ത് പിടിക്കപ്പെട്ടത്. ഇതിനു മുന്‍പ് പിടിക്കപെട്ടത് 46കാരനായ നൈജീരിയക്കാരന്‍ തന്നെയായിരുന്നു. മയക്കുമരുന്ന് കള്ളക്കടത്തിന്റെ പേരില്‍ അടെബിസിക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല