എട്ട് വയസാണ് പ്രായമെങ്കിലും പടിഞ്ഞാറന്‍ ജാവ സ്വദേശിയായ ഇല്‍ഹാം ഒരു പുലിയാണ്. കാരണം ഇവന്‍ ദിവസം വലിച്ചുതള്ളുന്നത് 25 സിഗരറ്റുകള്‍ ആണ്! ജാവയിലെ സുകാബുമി എന്ന ഗ്രാമത്തിലാണ് ഇല്‍ഹാമിന്റെ വീട്. ഇല്‍ഹാമിനു നാലു വയസ് പ്രായമുള്ളപ്പോള്‍ പിതാവ് തമാശയ്ക്കു നല്‍കിയ ഒരു പുകയാണ് പിന്നീട് കുഴപ്പമായത്. ഇല്‍ഹാമിന്റെ പുകവലിയിലുള്ള ‘പ്രാവീണ്യം’ ദിനംപ്രതി വളര്‍ന്നുവന്നു. ഇപ്പോള്‍ ദിവസം മുഴുവന്‍ പുകവലിയും കളിയുമാണ് ഈ എട്ടുവയസുകാരന്റെ പ്രധാന പരിപാടി.
സിഗരറ്റ് വലിച്ചു ബോറടിക്കുമ്പോള്‍ മാത്രമാണ് കളി. ഗ്രാമത്തിലെ ഒരു ടാക്സി ഡ്രൈവറാണ് ഇല്‍ഹാമിന്റെ പിതാവ്. പുകവലിക്ക് അടിമയായ ഇല്‍ഹാം പിന്നീട് സിഗരറ്റ് ലഭിച്ചില്ലെങ്കില്‍ ദേഷ്യപ്പെടാനും അക്രമസ്വഭാവം പുറത്തെടുക്കാനും തുടങ്ങി. സിഗരറ്റ് ലഭിച്ചില്ലെങ്കില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുക, അമ്മയെ മര്‍ദിക്കുക ഇങ്ങനെനീളുന്നു ഇല്‍ഹാമിന്റെ ചെറിയ പ്രതിഷേധങ്ങള്‍. മകനെ സിഗരറ്റുവലിയില്‍ നിന്നു പിന്തിരിപ്പാന്‍ ശ്രമിച്ചപ്പോഴൊക്കെ ജനല്‍ചില്ലുകള്‍ തകര്‍ന്നതായി ഇല്‍ഹാമിന്റെ അമ്മ പറയുന്നു.
ഇങ്ങനെ അഞ്ചു തവണയാണ് ജനല്‍ചില്ലുകള്‍ മാറിയത്. ഇതിലും ഭേദം സിഗരറ്റ് നല്‍കുന്നതാണെന്ന് ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഇല്‍ഹാമിന്റെ മാതാപിതാക്കള്‍ ചിന്തിച്ചതില്‍ തെറ്റുപറയാന്‍ കഴിയില്ല. പുകവലി ഹോബി കാരണം ഇല്‍ഹാമിനു സ്കൂളിലും പോകാന്‍ കഴിയുന്നില്ല. ഇടവേളകളില്‍ പുകവലിക്കാന്‍ അധ്യാപകര്‍ അനുവദിക്കില്ലെന്നാണ് ഇതിനു കാരണം.
എന്നാല്‍ പിന്നെ സ്കൂളിനോടു വിടപറഞ്ഞ് പുകവലി പൂര്‍വാധികം ശക്തമാക്കാന്‍ ഇല്‍ഹാം തീരുമാനിക്കുകയായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പ്രത്യക്ഷത്തിലില്ലങ്കിലും ഇല്‍ഹാമിന്റെ ആരോഗ്യനില മോശമാണെന്ന് വിദഗ്ധര്‍ പറയുന്നു. ദിവസം നൂറു രൂപയാണ് ഇല്‍ഹാമിനു സിഗരറ്റ് വാങ്ങാന്‍ മാതാപിതാക്കള്‍ ചെലവഴിക്കുന്നത്. പ്രതിദിനം നൂറു രൂപയില്‍ താഴെ വരുമാനമുള്ള ജനങ്ങളാണ് ഇന്തോനേഷ്യയിലെ പകുതിലിലേറെയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല