1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

വടക്കന്‍ കൊറിയയുടെ വിവാദ റോക്കറ്റ് വിക്ഷേപണ നീക്കത്തിനെതിരേ യുഎസും ചൈനയും ഒന്നിക്കുന്നു. ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കൊറിയ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള റോക്കറ്റ് വിക്ഷേപണവും യുഎന്‍ പ്രമേയത്തെ നിരാകരിക്കുന്നതാണെന്ന് യുഎസ്. ഏപ്രില്‍ 12നും 16നും ഇടയിലുള്ള ദിവസങ്ങളാണ് വിക്ഷേപണത്തിനായി ഉദ്ദേശിക്കുന്നത്. വടക്കന്‍ കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍ സൂങ്ങിന്‍റെ നൂറാം ജന്മവാര്‍ഷികത്തില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം.

ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തെക്കന്‍ കൊറിയയിലെത്തിയ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയും ചൈനീസ് പ്രസിഡന്‍റ് ഹൂജിന്‍റാവൊയും കൂടിക്കാഴ്ച നടത്തി. വടക്കന്‍ കൊറിയയുടെ നീക്കം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചൈനയുടെ എതിര്‍പ്പ് പ്യോങ്യാങ്ങിനെ അറിയിച്ചിട്ടുണ്ടെന്നും ഹുജിന്‍റാവൊ വ്യക്തമാക്കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍.

ആണവ നിര്‍വ്യാപനത്തിനായുള്ള അന്താരാഷ്ട്ര വ്യവസ്ഥകളും ആണവായുധത്തെ ചെറുക്കലും വളരെ പ്രധാനമാണെന്ന് ഒബാമ സിയൂളില്‍ പറഞ്ഞു. കൊറിയന്‍ വിഷയം സങ്കീര്‍ണമാണെന്ന് ഹുജിന്‍റാവൊ പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട് ചൈന കര്‍ക്കശ നിലപാട് സ്വീകരിക്കുന്നില്ലെന്ന് യുഎസ് വിമര്‍ശിച്ചിരുന്നു. തൊട്ടു പിന്നാലെ നടന്ന കൂടിക്കാഴ്ചയിലാണ് ജിന്‍റാവൊ നിലപാട് അറിയിച്ചത്. ചൈനയുടെ നിലപാടിനെ സംശയിക്കേണ്ടതുണ്ടെന്ന് യുഎസ് സുരക്ഷാ ഉദ്യേഗസ്ഥന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.