അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചര്‍മ്മ രോഗത്തിനാല്‍ ഈ അന്‍പത്തൊന്നുകാരന്‍ പുറത്തിറങ്ങുവാന്‍ പോലും സാധിക്കാതെ കഴിയുകയാണ്. ലോ ജോന്‍ എങ്ങ് എന്ന ഇദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ മംസാര്‍ബുദത്താല്‍ മൂടിയിരിക്കയാണ്. ഈ അസുഖം മൂലം ജീവിതത്തില്‍ ഒറ്റക്കായിരിക്കയാണ് ഇദ്ദേഹം. ആളുകളുടെ മുന്‍പില്‍ പോകുവാന്‍ ഇപ്പോഴും ഭയപ്പെടുകയാണ് ഇദ്ദേഹം എന്തിനു സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നത് പോലും ഇദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് സത്യം. അത്രയും ഭയാനകമായ രീതിയില്‍ രോഗം ഇദ്ദേഹത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞു.
ഈ വിചിത്ര രോഗം മൂലം തനിക്ക് ലഭിക്കാതെ പോയ ദാമ്പത്യജീവിതത്തെപ്പറ്റി ഇദ്ദേഹം ഇപ്പോഴും വാചാലനാണ്. തന്റെ അഞ്ചാം വയസിലാണ് ഇദ്ദേഹത്തിന്റെ ചര്‍മ്മത്തില്‍ ചെറിയ ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തന്നെ കാണുന്നവര്‍ തന്നെ എങ്ങിനെ സ്വീകരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ഇദ്ദേഹത്തിന് ഭയമുണ്ട്. മുഖവും ശരീരവും മുഴുവനായും മൂടിയതിനു ശേഷമാണ് ഇദ്ദേഹം സാധനങ്ങള്‍ വാങ്ങുന്നതിനായി രാത്രിയില്‍ ഇറങ്ങുക തന്നെ. സ്വന്തം ഫോട്ടോയെപ്പോലും ലോ ജാന്‍ ഇഷ്ടപ്പെടുന്നില്ല.
സ്വന്തം സഹോദരിമാര്‍ പോലും ഇയാളില്‍ നിന്നും അകന്നാണ് ജീവിക്കുന്നത്. ജീവിക്കുവാനായി അവര്‍ അയച്ചു തരുന്ന പണമാണ് ഇദ്ദേഹത്തിന് ഏക ആശ്രയം. ആളുകള്‍ എന്നെ കാണുമ്പോഴുള്ള നോട്ടം എന്നെ വല്ലാതെ അസ്വസ്ഥനാക്കും എന്നാണു ലോ ജാന്‍ പറയുന്നത്.
ഇത് വരെയും ഒരു പെണ്ണിന്റെ സാമീപ്യം പോലും ലോ ജാന്‍ അറിഞ്ഞിട്ടില്ല. ഈ രോഗം ഭേദമായി സാധാരണ കുടുംബജീവിതം നയിക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് ഇദ്ദേഹം അറിയിക്കുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നുമാണ് ലോ ജാന്‍. രോഗം പാരംമ്പര്യമല്ല എന്നതിനാല്‍ ചികിത്സിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസം എന്ന് ലോ ജാന്‍ അഭിപ്രായപ്പെട്ടു. ഈ ആത്മവിശ്വാസം അദ്ദേഹത്തിന് നന്മകള്‍ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല