ഇരട്ട സഹോദരിമാരെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷന്മാരാക്കി. പുരുഷന്മാരാവുക എന്ന അവരുടെ ചിരകാലാഭിലാഷം അതോടെ സാധിച്ചു. ഷാങ്ങ്ഹായിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ മൂന്നില്‍ രണ്ട് ഘട്ടവും പൂര്‍ത്തിയായി. കഠിനാധ്വാനം നടത്തി പണമുണ്ടാക്കി മൂന്നാം ഘട്ടവും നടത്തുമെന്ന് അവര്‍ പറഞ്ഞതായി സര്ജന് സാവോ യെദേ പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം സഹോദരിമാരില്‍ ഒരാള്‍ വീട്ടിലേക്ക് മടങ്ങി. ഒരാള്‍ ഇപ്പോളും ഹോസ്പിറ്റലില്‍ തന്നെയുണ്ട്. എല്ലായ്പ്പോഴും പുരുഷന്മാരെ പോലെ പെരുമാറുകയും വസ്ത്രം ധരിക്കുകയും ചെയ്തിരുന്ന അവര്‍ സ്ത്രീകളെ പോലെ വിവാഹിതരാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സൗത്ത് വെസ്റ്റ് ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ് ഈ സഹോദരിമാര്‍.
മാനസികമായും ശാരീരികമായും ഒരുപാട് പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. ചൈനീസ് നിയമം അനുസരിച്ച് ഇവരുടെ ശസ്ത്രക്രിയയുടെ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ലിംഗ ജാതി മാറ്റുന്നതിന് അപേക്ഷിച്ചാല്‍ മാത്രമേ ഇവരെ പുരുഷന്മാരായി കണക്കാക്കുകയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല