തൃശൂര്‍ മെട്രൊപൊളിറ്റന്‍ ആശുപത്രിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാവിലെ ഒമ്പതു മണിയോടെയാണു നഴ്സുമാര്‍ സമരം ആരംഭിച്ചത്.
അടിസ്ഥാന വേതനം നല്‍കുക, സീനിയോറിറ്റി അനുസരിച്ചു ശമ്പളം വര്‍ധിപ്പിക്കുക, മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, ഓവര്‍ടൈം വേതനം നടപ്പാക്കുക, ലീവുകള്‍ കൂടുതല്‍ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 14ന് നഴ്സുമാര്‍ ആശുപത്രി അധികൃതര്‍ക്കു നോട്ടിസ് നല്‍കിയിരുന്നു. അതിനു ശേഷം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല