1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

ആരാധനാലയങ്ങള്‍ക്ക് വിശ്വാസികളുടെ മനസ്സില്‍ വലിയ സ്ഥാനം തന്നെയുണ്ട്. എന്നുകരുതി ആരാധനാലയങ്ങള്‍ വളരെ വലുതാകണം എന്നുണ്ടോ? ഒരിക്കലുമില്ല. അതുകൊണ്ട് തന്നെയാണ് ബ്രിട്ടനിലെ ഏറ്റവും ചെറിയ പള്ളിയില്‍ ഇപ്പോഴും പ്രാര്‍ഥനകള്‍ നടക്കുന്നത്. വെറും നാല് മീറ്റര്‍ ഉയരവും 3.6 മീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയും ഉള്ള ഈ കൊച്ചുപള്ളി വില്‍റ്റ്ഷെയറിലെ ഒരു പ്രാന്തപ്രദേശമായ ബ്രെമില്‍ഹാമിലാണ് സ്ഥിതി ചെയ്യുന്നത്.

പള്ളിക്കകത്ത് ഏതാണ്ട് പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒന്നിച്ചുകൂടാന്‍ സ്ഥലം ഉണ്ടെങ്കിലും നാല് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ സൗകര്യമുള്ളൂ. നോര്‍ത്ത്‌ വില്‍റ്റ്ഷെയറിലെ പള്ളികളുടെ മേല്‍നോട്ടം വഹിക്കുന്ന റവ. ക്രിസ്റ്റൊഫര്‍ ബ്ര്യാന്‍ പറയുന്നത് ഈ പള്ളിയില്‍ വാര്‍ഷിക ധ്യാനം നടത്തുന്നതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുണ്ട് എന്നാണ്.

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ എന്നാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്നതിന് വ്യക്തമായ തെളിവുകള്‍ ഒന്നും രേഖകളില്‍ നിന്നും ലഭ്യമല്ല എങ്കിലും പാരിഷ് റെജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാനായത് 1813 ല്‍ ഈ പള്ളി നിലവിലുണ്ടായിരുന്നു എന്നാണ്. അന്ന് ഗ്രാമത്തിലെ മൊത്തം ജനസംഖ്യ വെറും 33 പേര്‍ മാത്രമായിരുന്നു. ഇപ്പൊ പിടികിട്ടിയില്ലേ പള്ളി ഇത്രയും ചെറുതാകാന്‍ കാരണം?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.