1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

സമൂഹത്തിലെ താഴെത്തട്ടില്‍ ജനിച്ചു പിന്നീട് പ്രശസ്തിയിലേക്ക് അല്ലെങ്കില്‍ സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിച്ചവര്‍ ഒരുപാടുണ്ട്. പലപ്പോഴും അവരുടെ ജീവിതങ്ങള്‍ നമ്മളെയെല്ലാം ആകര്ഷിക്കാരുമുണ്ട്. എലിസബത്ത് രാജ്ഞിയുടെ അമ്മയും ജോര്‍ജ് ആറാമന്‍ രാജാവിന്റെ ഭാര്യയുമായിരുന്ന ക്യൂന്‍ എലിസബത്ത് ബ്രിട്ടനില്‍ വളരെയേറെ ജനസമ്മതി നേടിയ സ്ത്രീയാണ്. ഇവരെ പറ്റിയാണ് ബ്രിട്ടനില്‍ ഇപ്പോള്‍ ഒരു വിവാദം ഉയര്‍ന്നിരിക്കുന്നത്.

കൊട്ടാരത്തിലെ പാചകക്കാരിയുടെ മകളാണ് ക്വൂന്‍ എലിസബത്ത്‌ അത്രേ! ഇത് പറയുന്ന പുസ്തകമാണ് ബ്രിട്ടനില്‍ വിവാദമുയര്‍ത്തിയിരിക്കുന്നത്. ലേഡി കോളിന്‍ കാംപ്ബെല്ലിന്റെ ‘ദ് ക്യൂന്‍ മദര്‍: ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് എലിസബത്ത് എന്ന പുസ്തകത്തിലാണ് കൊട്ടാര രഹസ്യങ്ങള്‍. കൊട്ടാരത്തിലെ ഫ്രഞ്ച് പാചകക്കാരി മാര്‍ഗുറൈറ്റ് റോഡിയറെയാണ് അമ്മ രാജ്ഞിക്കു ജന്മം നല്‍കിയതത്രെ.

അമ്മ രാജ്ഞിയുടെ മാതാവായി കണക്കാക്കുന്ന സിസിലിയയ്ക്ക് എട്ടു കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിനു ജന്മം നല്‍കുന്ന ചുമതല പാചകക്കാരിയെ ഏല്‍പിക്കുകയായിരുന്നു. അക്കാലത്ത് യജമാനത്തിക്കുവേണ്ടി ദാസി ഗര്‍ഭം ധരിക്കുന്ന ഏര്‍പ്പാട് അസാധാരണമായിരുന്നില്ല. അമ്മ രാജ്ഞി 2002ലാണ് അന്തരിച്ചത്. അരമന രഹസ്യം അങ്ങാടിയില്‍ പാട്ടായതിനെ തുടര്‍ന്നു എന്തായാലും വിവാദം കൊഴുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.