ജര്‍മനിയിലെ 86 വയസുള്ള വൃദ്ധ തന്റെ ജിംനാസ്റ്റിക് പ്രകടനങ്ങളിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നു. ജോഹാന്ന ക്വാസ് എന്ന ഈ വൃദ്ധ കോട്ട്ബസ് വേള്‍ഡ്‌കപ്പിലാണ് തന്റെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റിക് താരങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ബ്രിട്ടണിന്റെ വേള്‍ഡ് ചാംപ്യന്‍ഷിപ് വെള്ളി മെഡല്‍ ജേതാവായ ദാനിയേല്‍ കീറ്റിംഗ്സ് ഇതില്‍ പെടും. പക്ഷെ മറ്റു താരങ്ങളെയെല്ലാം നിഷ്പ്രഭരാക്കുന്ന രീതിയിലായിരുന്നു ക്വാസ് തന്റെ പ്രകടനം പുറത്തെടുത്തത്.
ഈ വയസിലും ഇവരുടെ ചലനങ്ങളും സമതുലിതാവസ്ഥയും ആള്‍കൂട്ടത്തില്‍ ആരവം ഉയര്‍ത്തി. ഗ്രേ നിറമുള്ള മുടിയുമായി ഈ അത്ഭുതതാരം നടത്തിയ പ്രകടനം ഇപ്പോള്‍ ഇന്റര്‍നെറ്റിലും വലിയ ഹിറ്റ് ആണ്. ലക്ഷകണക്കിന് ആരാധകരുടെ പ്രതികരണങ്ങളാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. വൃദ്ധയായ ഇവര്‍ വാര്‍ദ്ധക്യത്തിന്റെ ഒരു അവശതയും കാണിക്കാതെ നടത്തിയ പ്രകടനം പല ജിംനാസ്റ്റിക് താരങ്ങള്‍ക്കും പ്രചോദനമാകും.
ഇതിനു ലഭിച്ച പ്രതികരണങ്ങള്‍ ഇങ്ങനെ പോകുന്നു. “വാവ്, ഈ മുത്തശ്ശിയെ ഇങ്ങനെ വിളിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്”. “എന്റെ 86ആം വയസില്‍ ഇത്രയും വഴക്കം എനിക്ക് വേണം”. “എനിക്ക് ഇവരുടെ പകുതി വയസ് ഉള്ളൂ പകുതി ഊര്‍ജവും എല്ലാം പകുതി തന്നെ”. ജനങ്ങള്‍ എന്തായാലും ഇവരെ ആഘോഷിക്കുന്നത് ജിംനാസ്റ്റിക് വിഭാഗത്തെ ഊര്ജസ്വലമാക്കിയിട്ടുണ്ട്. ജിംനാസ്റ്റിക്നോടുള്ള തന്റെ സമര്‍പ്പണ മനോഭാവത്താല്‍ മാത്രമാണ് ഈ പ്രകടനം ചെയ്യുന്നതിന് സാധിക്കുന്നത് എന്ന് ജോഹാന്ന പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല