രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കെഎം മാണി. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണ്. ഇത്തവണ അത് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി സഹിച്ചു എന്നുവരില്ല. തൃശ്ശൂരില്‍ നടക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശില്പശാലയില് പങ്കെടുക്കാനെത്തിയതായിരുന്നു മാണി.
ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യത്തിന് കേരള കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ ഇത് ന്യായമാണോ അന്യായമാണോ എന്നൊന്നും പറയാന്‍ താനില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. ലീഗുമായി ചേര്‍ന്ന് കൂറുമുന്നണി ഉണ്ടാക്കേണ്ട ആവശ്യം കേരള കോണ്‍ഗ്രസിനില്ലെന്നും മാണി പറഞ്ഞു.
എണ്ണക്കമ്പനികളുടെ നഷ്ടത്തിനനുസരിച്ച് വില കൂട്ടുന്നത് നല്ല പ്രവണതയല്ല. പെട്രോള്‍ വില കൂട്ടുന്നത് കരുതലോടെ വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല