ഹണിമൂണ്‍ കൊലപാതകത്തിന്റെ സൂത്രധാരനായി ആരോപിക്കപ്പെടുന്ന ദിവാനിയുടെ അഭിമുഖ സംഭാഷണം രേഖപ്പെടുത്തിയ ടേപ്പ് പോലീസിനു കൈമാറി. കാര്‍ തട്ടിക്കൊണ്ടു പോകലിന് എട്ടു ദിവസങ്ങള്‍ക്ക് ശേഷം ദിവാനിയുമായി നടത്തിയ ഏക അഭിമുഖ സംഭാഷണം എടുത്തിട്ടുള്ളത് സണ്‍ എന്ന മാധ്യമം ആണ്. ദക്ഷിണാഫ്രിക്കന്‍ പോലീസിനാണ് ടേപ്പ് കൈമാറിയിട്ടുള്ളത്. സണ്‍ എടുത്ത ഈ ഇന്റെര്‍വ്യൂവിന്റെ സമയം തൊണ്ണൂറു മിനിറ്റാണ്. ആയുധധാരികളായ കൊള്ളക്കാര്‍ തന്നെ കാറിന്റെ വിന്‍ഡോയിലൂടെ തള്ളിയിടുകയായിരുന്നു ഇതില്‍ ദിവാനി പറയുന്നു.
പക്ഷെ വി.ഡബ്ലിയു ഷരന്‍ ടാക്സിക്ക് ചൈല്‍ഡ് പ്രൂഫ് വിന്‍ഡോകളാണ് ഉള്ളത് ഇത് 13ഇഞ്ച് വരെ മാത്രമേ തുറക്കുകയുള്ളൂ. ഇത് വഴി ഒരാള്‍ പുറത്തേക്കു വീഴുക അസാധ്യമാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ടേപ്പില്‍ വ്യക്തമായി ദിവാനി പറയുന്നത് ഒരു കൊള്ളക്കാരന് തന്നെ ബലം പ്രയോഗിച്ചു വിന്‍ഡോയിലൂടെ പുറത്തെറിഞ്ഞു എന്നാണു. അത് പിറകു വശത്തെ സീറ്റ് ആണെന്നും അദ്ദേഹം ഓര്‍മിച്ചു. ഈ ഒരു മൊഴി വ്യക്തമാകുന്നതിനാണ് പോലീസ് ടേപ്പ് വീണ്ടും കേള്‍ക്കുകയും പരിശോധിക്കുകയും ചെയ്യുന്നത്. ഇത് സുപ്രധാനമായൊരു തെളിവാകുവാന് വഴിയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിന്റെ സൂത്രധാരനായി എന്ന് സംശയിക്കപെടുന്ന ദിവാനി ബ്രിസ്റൊളില്‍ നിന്നുള്ള കെയര്‍ഹോം ഉടമയാണ് . സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഇദ്ദേഹം നിഷേധിക്കുകയാണ് ഇത് വരെ ചെയ്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ ആണ് സംഭവ സ്ഥലം. ദിവാനിയുടെ മാനസികാരോഗ്യം പ്രശ്നത്തില്‍ ആയതിനാല്‍ പ്രതിയെ ദക്ഷിണാഫ്രിക്കക്ക് കൈമാറുന്നതു തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ആനിയെ വക വരുത്തിയ കൊള്ളക്കാര്‍ രണ്ടു പേരുടെ വിചാരണയും ഇത് വരെ നടന്നിട്ടില്ല. ഇവരാണ് കൊലപാതകത്തിനായി ദിവാനിയാണ് പ്രേരണ നല്‍കിയത് എന്ന് പോലീസിനു മൊഴി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല