1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2012

CBSE,ISCE പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓക്സ്ഫഡ് സര്‍വകലാശാല പ്രവേശത്തിന് അവസരമൊരുക്കുന്നു. 2013 മുതല്‍ എല്ലാ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും പ്രവേശം നല്‍കുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

സര്‍വകലാശാലയുടെ ഈ തീരുമാനത്തില്‍ വൈസ് ചാന്‍സലര്‍ ആന്‍ഡ്ര്യൂ ഹാമില്‍ട്ടണ്‍ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള സമര്‍ഥരായ വിദ്യാര്‍ഥികളെ ഓക്സ്ഫഡില്‍ എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നേടണമെങ്കില്‍ എ ലെവല്‍, സാറ്റ് തുടങ്ങിയ കടമ്പകള്‍ കടക്കണമായിരുന്നു. ഇനിമുതല്‍ സി.ബി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഓക്സ്ഫഡില്‍ പ്രവേശനം നേടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.