നമ്മുക്ക് നമ്മുടെ സുഹൃത്തിന്റെ പേരില്‍ ഒരു മെയില്‍ വരുന്നു. ലിങ്ക്ഡ്ഇന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ചേരാനായിട്ടുള്ള ക്ഷണമായിരിക്കാം അത് അത് വഴി നാം നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അഡ്രസ് ഫോണ്‍ നമ്പര്‍ ഇവ എല്ലാം നല്‍കുന്നു. ഇതിലൂടെ നമ്മുടെ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കുവാന്‍ ഉപകരിക്കും എന്ന് നിങ്ങള്‍ കരുതി എങ്കില്‍ നിങ്ങള്ക്ക് തെറ്റി. നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റും മെയിലും എല്ലാം വ്യാജം ആയിരിക്കും. ലിങ്കിലൂടെ നിങ്ങള്‍ പോകുക ഹാക്കര്‍മാര്‍ ഉണ്ടാക്കുന്ന ഒരു വ്യാജ വെബ്സൈറ്റില്‍ ആയിരിക്കും. അതിലാണ് നിങ്ങള്‍ പേരും അഡ്രസും ഫോണ്‍ നമ്പരും എന്തിനു ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വരെ കൊടുക്കുന്നവരുമുണ്ട്.
ഇതിലൂടെ കമ്പ്യൂട്ടര്‍ ബുദ്ധിജീവികള്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ മുഴുവന്‍ ഹാക്ക് ചെയ്യുന്നു. അതായത് അത് ബാങ്ക് അക്കൌണ്ടാകാം പേ പാല്‍ അക്കൌണ്ട് ആകാം. ഇത് ഹാക്കര്‍മാരുടെ പുതിയ രീതിയാണ് പലപ്പോഴും സാധരണക്കാരായ ഇന്റര്‍നെറ്റ് ഉപയോഗക്കാര്‍ക്ക് ഇതൊന്നും മനസിലാകുക തന്നെയില്ല. അക്കൌണ്ടില്‍ നിന്നും പണം പോകുമ്പോള്‍ മാത്രമായിരിക്കും നമ്മള്‍ അന്തിച്ചിരിക്കുക. നമ്മുടെ അക്കൌണ്ടിലൂടെ പതുക്കെ നമ്മുടെ സുഹൃത്തുക്കളിലെക്കും ഇതേ പേരില്‍ ഇ മെയില്‍ പോകുന്നു. അടുത്ത ഇര അവരാകാം. ഇത് ഹാക്കര്‍മാരുടെ പുതിയ രീതി ഫിഷിംഗ്.
ഫിഷിംഗ്
ഈ സംഭവം ലിങ്ക്ഡ് ഇനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. പല ബാങ്കുകളുടെ പേരിലും ഈ തട്ടിപ്പ് നടന്നു കൊണ്ട് ഇരിക്കയാണ്. ലിങ്ക്ഡ് ഇന്‍ വഴി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ നിങ്ങള്ക്ക് safety@linkedin.com എന്ന ഇമെയില്‍ ഐഡിയില്‍ സഹായത്തിനായി അപേക്ഷിക്കാം. ഇന്ന് നമുക്ക് വരുന്ന അഞ്ഞൂറ് ഇ മെയിലില്‍ ഒന്നെങ്കിലും ഈ വിഭാഗത്തില്‍ ആകാം. അത് കൊണ്ട് വരുന്ന ഇ മെയിലില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആ സൈറ്റ് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കുന്നത് നന്നായിരിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ ഇതിനായി പ്രത്യേക പരാതിപെട്ടി തന്നെ തുറന്നിട്ടുണ്ട്. പരാതികള്‍ scamwatch@moneywise.co.uk ഈ മെയിലിലേക്ക് അയക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല