ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ ഈ മാസം ഒമ്പതിനു നടന്നേക്കും. ധാരണയായാല്‍ അഞ്ചാംമന്ത്രി യുടെ സത്യപ്രതിജ്ഞയും അന്നു തന്നെ നടക്കും. ഇന്നലെചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും യോഗത്തിലുണ്ടായ ഏകദേശ ധാരണയാണിത്. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്ന പൊതുഅഭിപ്രായമാണു കോണ്‍ഗ്രസ് നേതൃയോഗങ്ങളിലുണ്ടായത്.
കേരള കോണ്‍ഗ്രസ് – ജേക്കബ് വിഭാഗത്തിന് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെടുത്തി നീട്ടിക്കൊണ്ടു പോകുന്നതു നീതിയല്ലെന്നും യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് അതു ദോഷംചെയ്യുമെന്നുമായിരുന്നു യോഗങ്ങളില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് അനൂപിന്റെ സത്യപ്രതിജ്ഞ ഇനിയും അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുതെന്ന ധാരണയിലെത്തിയത്. ഈസ്ററിനു തൊട്ടടുത്ത ദിവസം സത്യപ്രതിജ്ഞ നടത്തണമെന്നും ധാരണയായതായാണ് അറിയുന്നത്.
ഇന്നു വൈകുന്നേരം ഡല്‍ഹിക്കു പോകുന്ന മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നു പ്രതീക്ഷിക്കുന്നു, ലീഗിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ രണ്ടു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഒരുമിച്ചു നടത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. അതിനു തന്നെയാണു മുന്‍ഗണന നല്‍കുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല