ബ്രിട്ടണിന്റെ വ്യോമാതിര്‍ത്തിക്ക് അപ്പുറം സ്വന്തം ജെറ്റ് വിമാനത്തില്‍ പറന്നു കൊണ്ടാണ് ഒരു ടോറി കോടീശ്വരന്‍ തന്റെ നികുതി ഒഴിവാക്കിയത്. പേര് വെളിപ്പെടുതാതിരുന്ന ഇദ്ദേഹം ഉറങ്ങിയത് ജെറ്റില്‍ തന്നെയാണ്. ഈ രീതിയില്‍ നികുതി അടക്കാതെ ബ്രിട്ടനില്‍ കഴിയുവാനാണ് ഇദ്ദേഹത്തിന്റെ ഈ സാഹസം എന്നറിയുന്നു. ഒരു വര്ഷം 91 ദിവസം മാത്രമാണ് ഇദ്ദേഹത്തിന് ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള അനുവാദമുള്ളത്. ഈ സാഹചര്യം ഒരുക്കിയ സാറാ സൌത്തെന്‍ എന്ന കാമറൂണിന്റെ പ്രചാരകയാണ് സംഭവം തുറന്നു പറഞ്ഞത്.
ഒരു മുഴുവന്‍ ദിവസം എന്നുള്ളത് തടയുവാന്‍ ആയി മിക്കവാറും ഈ ടോറിക്കാരന്‍ വൈകുന്നേരങ്ങളില്‍ ബ്രിട്ടണ്‍ അതിര്‍ത്തി വിടുമായിരുന്നു എന്ന് ഇവര്‍ വെളിപ്പെടുത്തി. രാത്രിയില്‍ പോകുകയും പിന്നീട് രാവിലെ വരികയും ചെയ്യുന്ന ആളുടെ കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇത് ചെയ്തു കൊണ്ടിരിക്കുന്ന ആളെ തനിക്കറിയാമെന്ന് സാറാ ആണയിട്ടു പറഞ്ഞിട്ടുണ്ട്. ടാക്സ് ബില്ലില്‍ കൃത്രിമം കാണിക്കുവാന്‍ ഇത് മൂലം സാധിക്കും എന്ന കാര്യത്തില്‍ സംശയം ഒന്നും വേണ്ട.
ആരോപിക്കപ്പെട്ട ആള്‍ ഹെളികൊപ്ട്ടറില്‍ ലുട്ടന്‍ എയര്‍പോര്‍ട്ടില്‍ എത്തുകയും പിന്നീട് തന്റെ സ്വകാര്യ ജെറ്റ് വിമാനത്തില്‍ അതിര്‍ത്തി വിടുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. 2008ലാണ് നികുതി കൊടുക്കാതിരിക്കണമെങ്കില്‍ ബ്രിട്ടനില്‍ 91ദിവസം നില്‍ക്കാന്‍ പാടുള്ളൂ എന്ന നിയമം വന്നത്. 2010നു മുന്‍പ് പകല്‍ സമയങ്ങളില്‍ മാത്രം ബ്രിട്ടനില്‍ തങ്ങുന്ന ദിവസങ്ങള്‍ ഈ 91 ദിവസങ്ങളില്‍ പെടുത് മായിരുന്നില്ല. ഇതിലൂടെ ഒരാഴ്ച രണ്ടു ദിവസം എങ്കിലും ഈ പ്രതി കൂടുതല്‍ ആയി നേടിയിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ പിന്നീട് നികുതി നിയമങ്ങള്‍ മാറിയതിനാല്‍ ഇത് തുടര്‍ന്ന് പോയില്ല. ചാന്‍സലര്‍ ജോര്‍ജ്‌ഓസ്ബോണ്‍ ഈ രീതിയിലുള്ള നികുതി വെട്ടിപ്പുകാരെ കണ്ടെത്തുകയും ഇവര്‍ക്ക് തക്കതായ ശിക്ഷനല്‍കുകയും ചെയ്യും എന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ടോറിക്കുള്ളില്‍ തന്നെ നടക്കുന്ന ഇത്തരം സംഗതികളെ കണ്ടില്ലെന്നു നടിക്കുകയാണ് പല ഉദ്യോഗസ്ഥരും. ബ്രിട്ടനില്‍ ഇപ്പോള്‍ വിവാദങ്ങളുടെ പരമ്പരയാണ്. അതിലൊന്നായി ഇപ്പോഴിതാ ഇതും കൂടി. ഇതിനു മുന്‍പ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് 250,000 പൌണ്ട് ചോദിച്ച പീറ്റര്‍ ക്രുഡാസ് പിന്നീട് ടോരിയില്‍ നിന്നും രാജി വച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല