യു കെയുടെ സാമ്പത്തിക സ്ഥിതി അനുദിനം വഷളാകുകയാണെന്ന് മനസിലാക്കിയാണ് മലയാളികള്‍ അടക്കമുള്ള പലരും ഓസ്ട്രേലിയയ്ക്ക് കുടിയേറുന്നത്.എന്നാല്‍ കംബ്രിയയില്‍ നിന്നുള്ള ഡേവും ജാക്കിയും രാജ്യം വിടുന്നത് തങ്ങള്‍ക്കു ലഭിച്ചേക്കാവുന്ന പതിനായിരക്കണക്കിനു പൌണ്ട് ബെനഫിറ്റുകള്‍ ഉപേക്ഷിച്ചാണ്.ബെനഫിറ്റ് ലഭിക്കാന്‍ വേണ്ടി മാത്രം മക്കളെ പെറ്റു കൂട്ടുന്ന ചിലരെങ്കിലും ഉള്ള യു കെയില്‍ അഞ്ചു പൈസ സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റാതെ പന്തണ്ട് മക്കളെ പോറ്റുകയായിരുന്നു ഈ ദമ്പതികള്‍.രാപകല്‍ ജോലി ചെയ്ത് ഡേവ് പ്രതി വര്‍ഷം സമ്പാദിക്കുന്ന 38000 പൌണ്ടായിരുന്നു ഇവരുടെ ഏക വരുമാന മാര്‍ഗം.എന്നാല്‍ ബ്രിട്ടന്റെ അവസ്ഥ ഇക്കണക്കിനു പോയാല്‍ കാര്യങ്ങള്‍ അധോഗതിയാവുമെന്നും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഈ രാജ്യത്ത് ആവശ്യത്തിനുള്ള അവസരങ്ങള്‍ ഉണ്ടാവില്ലെന്നും മനസിലാക്കിയാണ് ഈ കുടുംബം ആസ്ട്രേലിയക്ക് കുടിയേറാന്‍ തീരുമാനിച്ചത്.
നാലുമാസം മുതല്‍ 18 വയസുവരെ പ്രായമുള്ള 12 കുട്ടികളുമായാണ് 42 കാരനായ ഡേവും 43 കാരിയായ ജാക്കിയും ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലേക്ക് ഇക്കഴിഞ്ഞ ശനിയാഴ്ച യാത്രയായത്.8000 പൌണ്ടോളം വിമാന യാത്രക്കൂലിയിനത്തില്‍ മാത്രം ഈ കുടുംബത്തിനു ചിലവാക്കേണ്ടി വന്നു.ഡേവിന് ഒരു ജോലി കിട്ടുന്നതുവരെ ഒരു സുഹൃത്തിന്‍റെ കൂടെയായിരിക്കും ഈ കുടുംബം താമസിക്കുക.
പന്ത്രണ്ടു മക്കളുമായി യാതൊരു ജോലിയും ചെയ്യാതെ സര്‍ക്കാര്‍ ബെനഫിറ്റില്‍ സുഖമായി ബ്രിട്ടനില്‍ താമസിക്കാമായിരുന്നിട്ടും കുട്ടികളുടെ ഭാവിയെക്കരുതി രാജ്യം വിടാന്‍ തീരുമാനിച്ച ഈ ദമ്പതികള്‍ പലര്‍ക്കും അത്ഭുതമാവുകയാണ്.
(പന്ത്രണ്ടാമത്തെ കുട്ടി ജനിക്കുന്നതിനു മുന്‍പുള്ള ഫോട്ടോയാണ് വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല