1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2012

ഡ്രൈവറുടെ പെട്ടെന്നുള്ള തളര്‍ച്ചയില്‍ കൈവിട്ടുപോയ സ്കൂള്‍ബസ്‌ നിയന്ത്രിച്ചു കൊണ്ട് രക്ഷകനായി മാറിയത് ഒരു പതിമൂന്നു വയസുകാരന്‍. വാഷിങ്ങ്ടണില്‍ നിന്നുമാണ് ഈ കൌമാരക്കാരന്‍. ജെറെമി വിചിക്ക് എന്ന ഈ കുട്ടി നിയന്ത്രണം വിട്ട ബസിനെ മെരുക്കുന്നത് CCTV ക്യാമറയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

ഇതിന്റെ പേരില്‍ ഇപ്പോള്‍ ഇവനു ഒരു ഹീറോ പരിവേഷം ആണ് സുഹൃത്തുക്കള്‍ നല്‍കിയിട്ടുള്ളത്‌. ബസിന്റെ സ്റ്റിയറിംഗ്‌ പിടിക്കുകയും ബസിനെ ഒരു ഓരത്തേക്ക് മാറ്റുകയും ചെയ്ത കുട്ടി പിന്നീട് എഞ്ചിന്‍ സുരക്ഷിതമായി ഓഫ് ചെയ്തു. ടാകൊമയില്‍ വച്ചാണ് സംഭവം നടന്നത്. ഡ്രൈവര്‍ തളര്‍ന്നു വീണത്‌ മനസിലാക്കി വന്നെതുകയായിരുന്നു ജെറെമി. ബസില്‍ ഉണ്ടായിരുന്ന പന്ത്രണ്ട്ലം വരുന്ന വിദ്യാര്‍ഥികളെ പോലീസ്‌ എത്തി ഒഴിപ്പിച്ചു. എല്ലാവരും പരസ്പരം അന്തം വിട്ട ഒരു സമയമായിരുന്നു അതെന്നു ജെറെമി ഓര്‍ക്കുന്നു. പിന്നീട് തന്റെ പരിമിതമായ അറിവ് വച്ച് സ്റ്റിയറിംഗ് കൈക്കലാക്കി നിയന്ത്രിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കന്‍.

തളര്‍ന്നു വീണ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ വ്വരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ഡ്രൈവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍ വെപ്രാളപ്പെടുന്ന ജെറമിക്കു ഇനി കാര്‍ഡിയോ പള്‍സറി റെസ്ക്യൂ കോഴ്സ്‌ പഠിക്കുവാനാണ് ആഗ്രഹം. മറ്റുള്ളവര്‍ക്കായി എന്തും ചെയ്യുന്ന സ്വഭാവമാണ് ഈ കുഞ്ഞു ജെരെമിയുടെത്
എന്ന് എല്ലാ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.