ചെറുപ്പത്തിന്റെ ആവേശത്തിമര്‍പ്പില്‍ നടത്തിയ ഹണിമൂണ്‍ റോഡ് ട്രിപ്പ് അന്‍പത്തിയാറ് വര്‍ഷത്തിനു ശേഷം ദമ്പതികള്‍ വീണ്ടും ആഘോഷിക്കുന്നു. തങ്ങളുടെ അന്‍പത്തിയാറാമത്തെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനാണ് ഇവരുടെ ഓര്‍മ്മകള്‍ പൊടിതട്ടി എടുക്കുന്നത്. 1956 ല്‍ വിവാഹിതരായ ഫിലിപ്പ്, ഡോറിസ് ഗോസ്റ്റ്‌ലിംഗ് എന്നെ ദമ്പതികളാണ് ഈ അപൂര്‍വ നേട്ടം കൈ വരിക്കുന്നവര്‍. അതേ വര്‍ഷത്തില്‍ അവര്‍ നടത്തിയ ലണ്ടനില്‍ നിന്നും ട്രെബാര്‍വിത്തിലേക്കുള്ള റോഡ്‌ട്രിപ്പ് യാത്ര അതേ രീതിയില്‍ പുനരാവിഷ്ക്കരിക്കുകയാണ് ഇരുവരും.
അന്ന് ഇവര്‍ ഉപയോഗിച്ചിരുന്ന ഓസ്റ്റിന്‍ 7 എന്ന കാറിനു പകരം എട്ടു കുതിരശക്തിയുടെ വീര്യവുമായി വന്നിരുന്ന 1946 സ്റ്റാന്‍ഡേര്‍ഡ് 8 സലൂണിലാണ് ഇവര്‍ സഞ്ചരിക്കുവാനായി പോകുന്നത്. തങ്ങള്‍ സഞ്ചരിച്ച അതേ റോഡുകളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ എത്ര ഓടി വരുമെന്ന് ഇവര്‍ക്ക് ഊഹിക്കുവാനാകുകയില്ല. താന്‍ പഴയ ഒരു റൊമാന്റിക്കാരന്‍ ആണെന്ന് ഫിലിപ് പറയുന്നു. സംഭവം പറഞ്ഞപ്പോള്‍ ഭാര്യ ഡോറിസിനും ആവേശമായി. അങ്ങനെയായിരുന്നു ഈ തീരുമാനത്തില്‍ ഇരുവരും എത്തിയത്.
ട്രാഫിക് അധികം വന്നിരുന്ന റോഡുകള്‍ ഒഴിവാക്കിയിട്ടായിരുന്നു മുന്‍പും ഇവര്‍ സഞ്ചരിച്ചത്. പുതു ജോടികള്‍ ആയിരുന്നതിനാല്‍ അന്ന് ഇരുവരും റൊമാന്റിക് ജോടികള്‍ ആയിരുന്നു. അതേ വഴികള്‍ തന്നെയാണ് ഇപ്പോഴും ഇവര്‍ സഞ്ചരിക്കുവാന്‍ തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ വീട്ടില്‍ നിന്നും അതായത് ദേവനില്‍ നിന്നും ട്രേബാര്‍വിത്തിലേക്ക് ഇവര്‍ യാത്ര ചെയ്യും. ഇതിനായി ഫിലിപ് തന്റെ സ്റ്റാന്‍ഡേര്‍ഡ് 8 സലൂണ്‍ കാര്‍ പുനര്‍നിര്‍മ്മിക്കുക വരെ ചെയ്തു.
അന്ന് റോഡുകളില്‍ കാറുകള്‍ പോകുക എന്നത് തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം ആയിരുന്നു എന്ന് ഫിലിപ് ഓര്‍ക്കുന്നു. റോഡ്‌ട്രിപ്പ് കൃത്യമായും ഒരു റോഡ്‌ട്രിപ്പ് തന്നെയായിരുന്നു എന്നും ഇദ്ദേഹം ഓര്‍മ്മിക്കുന്നു. യാതൊരു ധൃതിയും കാട്ടാതെ പല ഇടങ്ങളിലും നിര്‍ത്തിയും കറങ്ങിയുമുള്ള സഞ്ചാരം ദമ്പതികള്‍ ഒരു പാട് ആസ്വദിച്ചു എന്ന് സാക്ഷ്യപ്പെടുത്തി. 64 മൈല്‍ ദൂരമാണ് അന്നിവര്‍ താണ്ടിയത്. അവിടുത്തെ ബീച്ചില്‍ ഒരു കറക്കം ചായ കുടി എന്നീ കൊച്ചു ഉദ്ദേശങ്ങളെ ഇപ്രാവശ്യം ഇവര്‍ക്കുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല