ബോളിവുഡ് താരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ചു. അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു താരം.ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. മറ്റ് യാത്രക്കാരെയെല്ലാം വിമാനത്താവളം വിടാന്‍ അനുവദിച്ച എമിഗ്രേഷന്‍ അധികൃതര്‍ ഷാരൂഖിനെ മാത്രം തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖിനെ തടഞ്ഞു വച്ച വിവരമറിഞ്ഞ യേല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ എമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനെ മോചിപ്പിക്കാനായത്. സംഭവം ഷാരൂഖിനെ ഏറെ വേദനിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2009 ലും ഷാരൂഖിനെ ഇത്തരത്തില്‍ ന്യൂയോര്‍ക്ക് വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. മുകേഷ് അംബാനിയുടെ ഭാര്യ നീത അംബാനിക്കൊപ്പമാണ് ഷാരൂഖ് വിമാനത്താവളത്തിലെത്തിയത്. അംബാനിയുടെ മകള്‍ യേല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല