ഹൈക്കോടതിക്ക് മുന്നില്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. മുസ്ലിം മതം സ്വീകരിച്ച് കോഴിക്കോട് മതപഠന കേന്ദ്രത്തില്‍ അമ്‌ന എന്നപേരില്‍ താമസിക്കുകയായിരുന്ന കായംകുളം ചിറക്കടവ് പി.കെ. നിവാസില്‍ കാര്‍ത്തികേയന്റെ മകള്‍ നിമ്മി (25) യെയാണ് ഇന്നലെ ഹൈക്കോടതിയുടെ മുന്നില്‍നിന്ന് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ സമര്‍പ്പിച്ച് ഹേബിയസ് കോര്‍പ്പസ് കേസില്‍ ഹാജരായ ശേഷം യുവതി കോടതിയില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു തട്ടിക്കൊണ്ടു പോകല്‍.
വൈകുന്നേരം അഞ്ചു മണിയോടെ കോടതിയില്‍ നിന്ന് പുറത്തു വന്ന യുവതിയെ സുമോയിലെത്തിയ സംഘം വാഹനത്തിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍ കലൂരില്‍ വെച്ച് വാഹനം തടയുകയും യുവതിയെ മോചിപ്പിക്കുകയും ചെയ്തു.വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വടക്കാഞ്ചേരി സ്വദേശി ശരത്തിനെ പൊലീസ് പിടി കൂടി.
വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. മതപാഠശാലയിലേക്ക് തിരിച്ചു പോകണമെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതി സ്വതന്ത്രയാക്കി വിടുകയായിരുന്നു. മതംമാറി മതപഠന കേന്ദ്രത്തില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായി മടങ്ങവേ ഹൈക്കോടതിക്കു മുന്നില്‍ നിന്നു തട്ടിക്കൊണ്ടുപോയി.
മുസ്ലിം മതത്തില്‍ തുടരാനാണ് ആഗ്രഹമെന്നും കോഴിക്കോട്ടേയ്‌ക്കു തിരിച്ചു പോകാന്‍ അുവദിക്കണമെന്നും നിമ്മി കോടതിയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് എറണാകുളം സെന്‍ട്രല്‍ പോലീസും നോര്‍ത്ത് പോലീസും വാനിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കലൂരില്‍ വാന്‍ തടഞ്ഞുനിര്‍ത്തി പോലീസ് പെണ്‍കുട്ടിയെ മോചിപ്പിച്ചു. അഞ്ചംഗ സംഘത്തിലെ നാലുപേരും ഓടിരക്ഷപ്പെട്ടു. പോലീസ് സ്‌റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ വനിതാ പോലീസിനൊപ്പം പിന്നീട് കോഴിക്കോട്ടേക്ക് മടക്കിയയച്ചു. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല