കുട്ടിപ്പാവാട ധരിക്കുന്നവര്‍ അതിന്റെ ഇറക്കം ഏറ്റവുമധികം കുറയ്ക്കുന്നത് ഇരുപത്തിമൂന്ന് വയസ്സാകുമ്പോള്‍. ഈ പ്രായമാകുമ്പോള്‍ കാല്‍മുട്ടിന് ഇഞ്ചുകള്‍ക്ക് മുകളിലാവും പാവാടയുടെ സ്ഥാനം. തുടര്‍ന്നുള്ള പ്രായത്തിലും കുട്ടിപ്പാവാട ധരിക്കുമെങ്കിലും ഇറക്കം കുറച്ചുകൂടി കൂടുതലായിരിക്കും. അടുത്തിടെ ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിലാണ് പ്രായത്തിനനുസരിച്ച് പാവാടകളുടെ ഇറക്കത്തിലുണ്ടാകുന്ന വ്യത്യാസം കണ്ടുപിടിച്ചത്.
നാല്‍പ്പത്തഞ്ചു വയസ്സുവരെ കുട്ടിപ്പാവാടയുമിട്ട് അടിച്ചു പൊളിക്കാന്‍ സ്ത്രീജനങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നും പഠനത്തില്‍ വ്യക്തമായി. നേരത്തെ നടത്തിയ ചില പഠനങ്ങളില്‍ നാല്‍പ്പതിനു മുകളില്‍ പ്രായമുള്ളവര്‍ കുട്ടിപ്പാവാട ധരിക്കുന്നില്ല എന്നാണ് വ്യക്തമായിരുന്നത്. പതിന്നാല് വയസ്സാകുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് മിനി സ്കര്‍ട്ടിനോട് പ്രണയം തുടങ്ങുന്നത്. പതിനെട്ട് ഇഞ്ചുവരെയാകും ഇതിന്റെ നീളം.
ഈ പ്രായത്തില്‍ ഇറക്കം അത്ര കുറവല്ല എന്നാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും വിചാരം. സ്കൂള്‍ യൂണിഫോം പോലും മിനിസ്കര്‍ട്ടാണ് (പാവാടയുടെ ഇറക്കം കുറഞ്ഞു തുടങ്ങിയതോടെ പല സ്കൂളുകളിലും ഇപ്പോള്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.) പിന്നീട് ഇരുപത്തിമൂന്ന് വയസ്സുവരെ പ്രായം കൂടുന്നതിനനുസരിച്ച് പാവാടയുടെ ഇറക്കവും കുറഞ്ഞുവരുന്നു.
ഈ സമയം കഷ്ടിച്ച് പതിന്നാല് ഇഞ്ചുവരെയാവും മിക്കവരുടെയും പാവാടയുടെ ഇറക്കം. മുപ്പതിനു മുകളിലുള്ളവര്‍ കൂടുതലും മുട്ടിനു താഴേക്ക് നീളുന്ന പാവാടകളാണ് ധരിക്കുന്നത്. പാവാടയുടെ ഇറക്കം കുറയുന്നതു മാത്രമല്ല, ഇറുക്കത്തിന്റെ കാര്യത്തിലും വ്യത്യാസം ഉണ്ടാവും. ഇരുപതിനുമേല്‍ പ്രായമുള്ളവര്‍ ധരിക്കുന്നത് പലപ്പോഴും ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന തരത്തിലുള്ളതാവും. അതൊരു പ്രത്യേക സുഖമാണെന്നാണ് ധരിക്കുന്നവര്‍ പറയുന്നത്. മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് കുട്ടിപ്പാവാടകളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ബ്രിട്ടീഷുകാരാണ്. അതില്ലാത്തൊരു ജീവിതം ഇവിടത്തെ സ്ത്രീജനങ്ങള്‍ക്ക് ആലോചിക്കാന്‍ കൂടി വയ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല