1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2012

കഴിഞ്ഞ പത്തൊന്‍പതു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമാണ് പൌണ്ടിനു ഇന്ന്. ബ്രിട്ടണ്‍ സാമ്പത്തികരംഗം അത്ര നല്ല നിലയില്‍ അല്ലെങ്കില്‍ പോലും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പൌണ്ട് തന്റെ കരുത്ത് യൂറോക്ക് മുന്‍പില്‍ കാട്ടും എന്ന് തന്നെയാണ് വിദഗ്ദ്ധര്‍ അറിയിക്കുന്നത്. യൂറോപ്പിലെ സമരങ്ങളും ചിലവ് ചുരുക്കലുകളും യൂറോയെ തളര്‍ത്തി.

2010 സെപ്റ്റംബറിനു ശേഷം യൂറോക്ക് മേല്‍ പൌണ്ട് തന്റെ ഉയര്‍ന്ന മൂല്യമാണ് ഇപ്പോള്‍ പ്രകടമാക്കിയത്. ബ്രിട്ടണിലെ ജനങ്ങള്‍ക്ക് ഇത് ചെറിയ ഒരു ആശ്വാസമാകും. ഒരു പൌണ്ടിന് ഇപ്പോള്‍ ഏകദേശം 1.22 യൂറോ ലഭിക്കും എന്ന് സാരം. ഇത് മുന്‍പ് 2007ല്‍ 1.50 യൂറോ വരെ ആയിരുന്നു. 2002ല്‍ ഇത് 1.60 യൂറോയുമായി മൂല്യം വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച ഈ മെച്ചപ്പെടല്‍ പല അധികൃതരെയും സന്തോഷിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രങ്ങളിലൊന്നായ സ്പെയിനിന്റെ സാമ്പത്തിക രംഗം തകര്‍ന്നതാണ് യൂറോക്ക് വിലയിടിയുന്നതിനു ഉണ്ടായ ഒരു കാരണം. സ്പെയിനിന്റെ കട ബാധ്യത ഏകദേശം ആറു ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.

ഇത് അധിക കാലത്തേക്ക് നിലനില്‍ക്കും എന്നുള്ള സൂചനയാണ് ലഭിക്കുന്നത്. മാത്രവുമല്ല ബ്രിട്ടണിന്റെ കടബാധ്യത സര്‍ക്കാര്‍ കൈപ്പിടിയില്‍ ഒതുങ്ങി എന്നും അറിയുന്നു. ഈ ആഴ്ച അവസാനം വരെ എങ്കിലും പൌണ്ട് തന്റെ നില ഭദ്രമാക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്നും പുറത്തു വരുന്ന തൊഴില്‍രഹിതരുടെ വിവരങ്ങള്‍ സംഗതികള്‍ മാറ്റി മറക്കും എന്ന് കരുതുന്നവരും ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.