1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2012

നിരാശ, സമ്മര്‍ദ്ദം, അസന്തുഷ്ടി എന്നിവ കോപം ഉണ്ടാക്കും എന്ന് നമുക്കറിയാവുന്നതാണല്ലോ. എങ്ങിനെ നമുക്ക് ഇവയെ എല്ലാം മറികടന്നു കോപത്തെ ഇല്ലാതാക്കാം എന്ന് നമ്മുക്ക് ശ്രദ്ധിക്കാം. ചിലര്‍ക്കെങ്കിലും തങ്ങളുടെ കോപത്തെ ഭയം കാണും. കാരണം ഇവര്‍ക്ക് കോപം വന്നാല്‍ പിന്നെ എന്ത് ചെയ്യും എന്ന് അവര്‍ക്ക് തന്നെ വലിയ നിശ്ചയം കാണില്ല. ചിലപ്പോള്‍ കുടുംബത്തിനു ഹാനികരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ വരെ നാം കോപം മൂലം ചെയ്തു പോകും.

കുഴപ്പമില്ലെന്നേ

കോപം മനുഷ്യനില്‍ രക്തസമ്മര്‍ദം കൂട്ടുന്നു. ഹൃദയസ്പന്ദനനിരക്ക്, ശ്വാസോച്ഛ്വാസം എന്നിവയും വര്‍ദ്ധിപ്പിക്കുന്നു. ഇത് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പെട്ടെന്ന് പ്രതി പ്രവര്‍ത്തി ചെയ്യുന്നതിനും ജാഗരൂകരാകുന്നതിനും സഹായിക്കുന്നു. പക്ഷെ ഇത് മറ്റുള്ളവരോട് തുറന്നു കാണിക്കുന്നത് പലപ്പോഴും പ്രശ്നങ്ങളാണ് ഉണ്ടാക്കുക.

പത്തു വരെ എണ്ണുക

പഴയ ആളുകള്‍ പലപ്പോഴും പറയുന്ന ഉപയമാണിത്. കോപം വന്നാല്‍ പത്തു വരെ മനസ്സില്‍ എണ്ണുക എന്നത്. പലപ്പോഴും സമ്മര്‍ദ്ദമായിരിക്കും കോപത്തിന് കാരണം. നിയന്ത്രണം നഷ്ടപ്പെടുന്നതിനു മുന്‍പ് മനസ് ശാന്തമാക്കുന്നത് കോപം നിയന്ത്രിക്കുവാന്‍ കാരണമാകും. ഈ എണ്ണുന്ന പരിപാടി പലപ്പോഴും മനസ് ശാന്തമാകുന്നതിനും അത് വഴി കോപം നിയന്ത്രിക്കുന്നതിനും ഉപയോഗിക്കും.

സമയമില്ല

ഇന്നത്തെ ആളുകളുടെ പ്രധാനപ്രശ്നമാണ് ഒന്നിനും സമയമില്ലാത്തത്. ഇത് സമ്മര്‍ദ്ദം ഉണ്ടാക്കും എന്നതില്‍ ഒരു സംശയവും വേണ്ട. സമയം ഉണ്ടാകുമ്പോള്‍ ധ്യാനിക്കുന്നത് പുസ്തകം വായിക്കുന്നത് എല്ലാം നമ്മുടെ മനസിനെ ശാന്തമാക്കുന്നു. അതിനാല്‍ ആഹ്ലാദകരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കുറച്ചു സമയം നാം കണ്ടെത്തുക.

അടക്കിപിടിക്കാതിരിക്കുക

കോപം അടക്കിപിടിക്കുന്നത് മറ്റു പല അസുഖങ്ങള്‍ക്കും കാരണമാകും. കോപം വന്നാല്‍ അത് പൊട്ടി തെറിപ്പിക്കുന്നത് മനസ് ഒരു വിധത്തില്‍ ശാന്തമാക്കും. പകരം അടക്കി പിടിക്കുകയാണ് എങ്കില്‍ പലപ്പോഴും സംമാര്‍ദ്ധതിനു അടിമപ്പെടുകയെ ഉള്ളൂ. അതിനാല്‍ കോപം വന്നാല്‍ അത് പുറത്തു കാണിക്കുന്നത് അത്ര മോശം കാര്യങ്ങളൊന്നുമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.