ഷെ പിങ്ങിനു തേനീച്ചകള്‍ കളിക്കൂട്ടുകാരെ പോലെയാണ്. ചൈനക്കാരനായ തേനീച്ച വളര്ത്തല്ക്കാരനാണ് പിംഗ്. 330,000 തേനീച്ചകളെ പിംഗ് തന്റെ ശരീരത്തില്‍ പറ്റിചേര്‍ത്തു വച്ചു. എന്നിട്ടും വളരെ കുറച്ച് കുത്തുകള്‍ മാത്രമേ പിങ്ങിനു കിട്ടിയുള്ളൂ.
അസ്സിസ്റ്റന്റിന്റെ സഹായത്തോടെ ഒരു റാണി തേനീച്ചയെ പിംഗ് തന്റെ ശരീരത്തില്‍ വച്ചു. എന്നിട ഒരു ബേസിനില്‍ കയറി നിന്നു. പതുക്കെ മറ്റു തേനീച്ചകള്‍ ബേസിനില്‍ വന്നിരുന്നു തുടങ്ങി. പിന്നെ അവ സാവധാനം പിങ്ങിന്റെ ശരീരത്തിലേക്ക് കയറി. അവസാനം ശരീരം മുഴുവനായി തേനീച്ചകളെ കൊണ്ട് മൂടി.
മൂക്കിലേക്ക് തെന്നീച്ച കയറാതിരിക്കാനായി കോട്ടന്‍ വൂള്‍ വച്ചിരുന്നു. ഇതിനു വേണ്ടി ഏകദേശം ഒരു മണിക്കൂര്‍ മാത്രമേ വേണ്ടി വന്നുള്ളൂ. മുഴുവന്‍ സമയവും പിംഗ് അനങ്ങാതെ നില്‍ക്കുകയായിരുന്നു. 32കാരനായ പിങ്ങിന് ഏതാനും കുത്തുകള്‍ മാത്രമേ തേനീച്ചകളില്‍ നിന്നും കിട്ടിയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല