റോബിന്‍സണ്‍ ക്രൂസോയെ പറ്റി പലരും കേട്ട് കാണും നോവലിലും സിനിമയിലും ക്രൂസോയുടെ ഏകാന്ത വാസം കണ്ടു അന്തം വിടാത്തവര്‍ കുറവായിരിക്കും. ഇനി ജപ്പാന്‍കാരനായ മസാഫുമി നാഗസാക്കിയെക്കുറിച്ച് അറിയൂ, അദ്ദേഹത്തിന്റെ ജീവിതവും ആരിലും കൗതുകമുണര്‍ത്തും. എഴുപത്തിയാറുകാരനനായ മസാഫുമി കഴിഞ്ഞ 20 വര്‍ഷമായി ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ഏകാന്തവാസം നടത്തുകയാണ്. ജീവിതത്തില്‍ ശേഷിക്കുന്ന കാലവും ഇത്തരത്തില്‍ കഴിയാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.
ദ്വീപില്‍ കഴിയുന്ന ഇദ്ദേഹം വസ്‌ത്രം ധരിക്കുന്നത് വളരെ അപൂര്‍വമായി മാത്രമാണ്! അതായത്, ഭക്ഷണസാധനങ്ങളും വെളളവും ശേഖരിക്കാനായി ബോട്ടില്‍ മറുതീരം തേടുമ്പോള്‍ മാത്രമാണ് മസാഫുമി വസ്‌ത്രം ധരിക്കുന്നത്. ഇത്തരത്തില്‍ മാസത്തില്‍ മൂന്നോ നാലോ യാത്രയാണ് ഇദ്ദേഹം നടത്തുന്നത്.
ജപ്പാനിലെ ഒക്കിനാവയക്ക് പടിഞ്ഞാറുളള സോട്ടോബനാറി ദ്വീപിലാണ് മസാഫുമി ഏകാന്തവാസം നടത്തുന്നത്. ഇവിടെ ഒരു ചെറിയ ടെന്റും ഭക്ഷണം പാകം ചെയ്യാനുളള പാത്രങ്ങളും മറ്റും ശേഖരിച്ചിട്ടുണ്ട്. സ്വന്തം തുഴച്ചില്‍ വളളത്തിലാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് മറുകരയിലേക്ക് പോവുന്നത്. എന്തായാലും ബുക്കിലും തിരശ്ശീലയിലും മാത്രം ഇത്തരം ജീവിടഹ്ങ്ങള്‍ കണ്ട നമുക്ക് ഇദ്ദേഹം ഒരു അത്ഭുതം തന്നെയാണു. പ്രത്യേകിച്ച് ഒറ്റയ്ക്ക് ഒരു അര മണിക്കൂര്‍ പോലും തനിച്ചിരിക്കാന്‍ ശേഷിയില്ലാത്ത നമുക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല