നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പുകാലമായിരിക്കും മെയ്മാസത്തിലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്. തണുപ്പ് 5 സെന്റിഗ്രേഡ് വരാനുള്ള സാധ്യത തള്ളിക്കളയാവാനില്ലെന്നാണ് സൂചന.
തണുപ്പ് മാത്രമാവില്ല മെയ്മാസത്തെ ദുസ്സഹമാക്കുക. നല്ല തണുത്ത കാറ്റുമുണ്ടാകും. അതുകൊണ്ടുതന്നെ മെയ്മാസതണുപ്പ് ഇത്തിരി രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.
ഏപ്രില്‍ മാസത്തില്‍ തുടങ്ങി മെയ്മാസത്തിലേക്ക് നീളുന്നതായിരിക്കും തണുപ്പുകാലമെന്നതിനാല് സൂക്ഷിക്കേണ്ടിവരുമെന്ന് സാരം. തണുപ്പുകാലം നല്ല മഞ്ഞുവീഴ്ചയുടെ അകമ്പടിയോടെ ആയിരിക്കുമെന്നാണ് അറിയുന്നത്. തണുത്തകാറ്റും മഞ്ഞുവീഴ്ചയും ഗതാഗതസംവിധാനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല