ബ്രിട്ടീഷുകാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സമീപകാലത്തായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ അരങ്ങേറിയ സമ്മര്‍ കലാപവും ഒപ്പം വര്‍ദ്ധിച്ചു വരുന്ന ഗാംങ്ങുകളുടെ എണ്ണവും എല്ലാം തന്നെ ഇത്തരം റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണ്. ഏറ്റവും ഒടുവിലായി ഒരു സര്‍വ്വേ റിപ്പോര്‍ട്ട് കൂടി കഴിഞ്ഞ ദിവസം പുറത്ത് വന്നു. കഴിഞ്ഞ വര്‍ഷം പത്ത് ശതമാനത്തോളം കവര്‍ച്ചയും അക്രമങ്ങളും കൂടിയതായി ഈ ക്രൈം സര്‍വേ റിപ്പോര്‍ട്ട് തെളിയിക്കുന്നു.
ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.ഈ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലിസ് ശ്രമിച്ചു വരികയാണെന്ന് ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ഡഗ്ലസ് പക്സന്‍ പറഞ്ഞു. തെരുവ് കവര്‍ച്ചകള്‍ മൂന്നു ശതമാനത്തോളം കൂടിയിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയില്‍സിലും വ്യക്തിഗത കുറ്റങ്ങള്‍ 13 ശതമാനത്തോളം വര്‍ധിച്ചതായി സര്‍വേയില്‍ വ്യക്തമായി.
പക്ഷെ മൊത്തമായിട്ടുള്ള കുറ്റകൃത്യങ്ങളില്‍ മാറ്റം ഒന്നും വന്നിട്ടില്ല. ഈ നവംബര്‍ മുതല്‍ ഇതെല്ലാം തടയുന്നതിന് വേണ്ടിയുള്ള പ്രത്യേക പോലിസ് സംഘങ്ങള്‍ ഉണ്ടാക്കുമെന്ന് മി. പക്സന്‍ പറഞ്ഞു. അവര്‍ക്ക് വേണ്ട നടപടികള്‍ എടുക്കുന്നതിനു തടസം നില്‍ക്കുന്ന മേധാവിത്വം അവസാനിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു. ഒളിമ്പിക്സ് നടക്കുന്നതിനു മുന്നോടിയായി ടൂറിസ്റ്റുകള്‍ വരുന്നത് കാരണം ഈ പ്രശ്നം ഗവണ്മെന്റിനു തലവേദനയായിരിക്കുകയാണ്.
ലൈംഗികാതിക്രമങ്ങളും കൂടിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഭവനഭേദനവും വാഹന ആക്രമണങ്ങളും കൂടിയിട്ടുണ്ട്. പോലിസ് റെകോര്‍ഡ് അനുസരിച്ച് മൊത്തം കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കുറ്റങ്ങള്‍ ചെയ്യാനുള വസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപെടുന്നത് കൊണ്ട് പോലിസ് എപ്പോളും ജാഗരൂകരാണെന്നു മി.പക്സന്‍ പറഞ്ഞു. ജനങ്ങളുടെ ആത്മവിശ്വാസം ക്കൂട്ടുന്ന രീതിയില്‍ പോലിസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മി. പക്സന്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല