1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2012

നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. നെയ്യാറ്റിന്‍കരയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ശെല്‍വരാജിന്റെ ചിഹ്നം പ്രഖ്യാപിച്ചത്. നേരത്തെ നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന ജനകീയവികസന സമിതിയുടെ യോഗത്തിലാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതിനെക്കാള്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതാണ് കൂടുതല്‍ ഗുണകരമാവുകയെന്ന് വികസനസമിതി കരുതുന്നത്. സിപിഎം വിട്ടുവന്ന ശെല്‍വരാജ് സ്വതന്ത്രനായി മത്സരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്ന തോന്നല്‍ വോട്ടര്‍മാര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കുന്നതാണ് നല്ലതെന്നും വികസനസമിതി യോഗം വിലയിരുത്തി.

സിപിഎം എംഎല്‍എ ആയിരുന്ന ആര്‍. ശെല്‍വരാജ് രാജിവെച്ചതിനെത്തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.എമ്മിലെ എഫ്. ലോറന്‍സ്, ബി.ജെ.പി.യിലെ ഒ. രാജഗോപാല്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

ജൂണ്‍ രണ്ടിനാണ് ഉപതിരഞ്ഞെടുപ്പ്. മെയ് 16 വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 17 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം 19 ആണ്. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മെയ് ഒമ്പതിന് പുറപ്പെടുവിക്കും. വോട്ടെണ്ണല്‍ ജൂണ്‍ 15 നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.