1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2012

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച റഡാര്‍ ഇമേജിംഗ് ഉപഗ്രഹം റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 5.47നായിരുന്നു വിക്ഷേപണം. റിസാറ്റ്- ഒന്ന് ഭ്രമണപഥത്തില്‍ എത്തിയതായും പിഎസ്എല്‍വിയുടെ ഇരുപതാമത്തെ വിജയകമായ ദൗത്യമാണിതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 1858 കിലോഗ്രം ഭാരമുള്ള റിസാറ്റ് 1നെ പിഎസ്എല്‍വിസി 19 ആണു വഹിച്ചത്. 321 ടണ്ണാണു പിഎസ്എല്‍വിയുടെ ഭാരം.

റിസാറ്റിന്റെ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പിഎസ്എല്‍വിയുടെ ഇരുപതാമത്തെ വിജയകരമായ ദൗത്യമാണിത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയില്‍ ഇതു വലിയൊരു നാഴികക്കല്ലാണ്. റിസാറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണു വിശ്വാസം.ഇസ്രൊയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു. ഭാവിയിലും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇസ്രൊയ്ക്കു സാധിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്‌പെയ്‌സ് വകുപ്പ് സെക്രട്ടറി, ഇസ്രൊ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ എന്നിവരെ ടെലിഫോണില്‍ വിളിച്ചാണു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഐ.എസ്.ആര്‍.ഒ.യുടെ പി.എസ്എല്‍വി. -എക്‌സ്എല്‍ റോക്കറ്റിലാണ് റിസാറ്റ്-ഒന്ന് 536 കിലോമീറ്റര്‍ അകലെയുള്ള സ്ഥിരം ഭ്രമണപഥത്തിലെത്തിച്ചത്. ഐ.എസ്.ആര്‍.ഒ നിര്‍മിക്കുന്ന ആദ്യ റഡാര്‍ ഇമേജിംഗ് ഉപഗ്രഹമാണിത്.കാലാവസ്ഥാവ്യതിയാനങ്ങള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ റിസാറ്റിന് തടസമാകില്ല. 1,858 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. കൊയ്ത്തുകാലം, സുനാമി, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവ മുന്‍കൂട്ടി അറിയിക്കാന്‍ ഉപഗ്രഹം സഹായകരമാകും. അഞ്ചുവര്‍ഷമാണ് റിസാറ്റ് ഒന്നിന്റെ കാലാവധി. ഐ.എസ്.ആര്‍.ഒ. നിര്‍മിക്കുന്ന ഏറ്റവും വലുപ്പം കൂടിയ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമാണിത്.

റിസാറ്റ് -ഒന്നിന്റെ 71 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6.47 നാണ് തുടങ്ങിയത്. കാര്‍ഷിക വിളകളുടെ സമഗ്രമായ നിരീക്ഷണത്തിന് റിസാറ്റ് -ഒന്നിന്റെ സേവനം വിലയേറിയതായിരിക്കും. പത്ത് വര്‍ഷമെടുത്ത് നിര്‍മിച്ച റിസാറ്റ് -ഒന്നിന് മൊത്തം 378 കോടി രൂപയാണ് ചെലവായത്. വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി 19ന് 120 കോടിയും ചെലവ് വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.