ജനങ്ങളെ മുഴുവന്‍ പരിഭ്രാന്തരാക്കി കടന്നു പോയെന്നു കരുതിയ പെട്രോള്‍ സമരം വീണ്ടും തിരിച്ചു വരുന്നു. ഇത് വരെയുള്ള ചര്‍ച്ചകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് ബ്രിട്ടന്‍ വീണ്ടും സമര ഭീഷണിയില്‍ വന്നുപ്പെട്ടത്. ഏകദേശം രണ്ടായിരത്തോളം വരുന്ന ടാങ്കര്‍ ഡ്രൈവര്‍മാരാണ് ഇതിനു പിറകിലായി നിലകൊള്ളുന്നത്. ഇതിനു മുന്‍പ് നടന്ന സമര ഭീഷണിയില്‍ പരിഭ്രാന്തരായി ഞങ്ങള്‍ ഇന്ധനം മുന്‍കൂട്ടി വാങ്ങി വയ്ക്കുകയായിരുന്നു.
ഇതിന്റെ പേരില്‍ പെട്രോള്‍ ബാങ്കുകള്‍ കാലിയാകുക വരെയുണ്ടായി. എന്നാല്‍ സമരം നടക്കാന്‍ പോകുന്നില്ല എന്ന് പല നേതാക്കളും ജനങ്ങള്‍ക്ക് വാക്ക് നല്‍കി. ഈ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ സമരഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഈ ഡ്രൈവര്‍മാരുടെ സമരം നേരിടാന്‍ ബ്രിട്ടണിന്റെ സൈനികര്‍ ഒരുങ്ങുന്നു എന്നാ വാര്‍ത്തയാണ് അവസാനമായി പുറത്തു വന്നിരിക്കുന്നത്. ഈ രീതിയില്‍ ഒരു സമരം ഉണ്ടാകുകയാണെങ്കില്‍ സൈന്യത്തെ ഉപയോഗിച്ച് മറികടക്കും എന്ന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ആരോഗ്യം,സുരക്ഷ,പരിശീലനം എന്നിവയെ മുന്‍നിര്‍ത്തിയാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം തുടങ്ങുന്നതിനായി പോകുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉറപ്പു നല്‍കുന്നതിന് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണു യൂണിയന്‍ സംഘടനയുടെ വാക്താക്കള്‍ അറിയിച്ചത്. കൃത്യമായ ഉറപ്പു നല്‍കാതെ സമരത്തില്‍ നിന്നും പിന്മാറില്ല എന്നാണു നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. സമരത്തിനായി ഡ്രൈവര്‍മാര്‍ തങ്ങളുടെ രഹസ്യ വോട്ട് ഉപയോഗപ്പെടുത്തിയിരുന്നു.
വോട്ടു മെയ് 11 വരെ തുടരും എന്നാണു അറിയുന്നത്. മാത്രവുമല്ല ഈ അടുത്ത് 530ഓളം ഡ്രൈവര്‍മാര്‍ അംഗമായ ഹോയെര്‍ കമ്പനിയിലേക്ക് ബാലറ്റ് പേപ്പറുകള്‍ അയച്ചിട്ടുണ്ട്. ഈ സമരത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരു സമയത്ത് ഈ ഭീഷണി ജനങ്ങളില്‍ ഉണ്ടാക്കിയ പരിഭ്രാന്തി മൂലം പ്രധാന മന്ത്രി കാമറൂണ്‍ രാജി ഭീഷണിയില്‍ പോലും അകപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല