75 വര്‍ഷത്തോളം ബ്രിട്ടന്‍ തെരുവുകളില്‍ നിന്നിരുന്ന ചുവന്ന ബോക്സുകള്‍ ബി.ടി. 1950 പൗണ്ടില്‍ തുടങ്ങുന്ന വിലക്ക് വില്‍ക്കുന്നു. ആളുകള്‍ മൊബൈല്‍ ഉപയോഗത്തിലേക്ക് മാറിയതോടെയാണ് കമ്പനി ഇവ വില്‍ക്കാന്‍ തുടങ്ങുന്നത്. പുതിയ രീതിയിലുള്ള ബോക്സുകള്‍ വയ്ക്കാന്‍ വേണ്ടി 1980ലാണ് കെ6 ബോക്സുകള്‍ ലേലത്തില്‍ വിറ്റത്. സര്‍ ഗില്‍സ് ഗില്‍ബര്‍ട്ട് രൂപകല്‍പന ചെയ്ത ജൂബിലി കയോസ്ക് എന്നറിയപ്പെട്ട ഇവ കിംഗ് ജോര്‍ജിന്റെ കിരീടധാരണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ സ്മരണക്ക് വേണ്ടി 1936ലാണ് നിലവില്‍ വന്നത്.
ജനങ്ങളുടെ സമ്മതമില്ലാതെ ഇവ മാറ്റുന്നതിനെ വേണ്ടി ബി.ടി. മുന്‍പേ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് വിമന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് എതിര്‍ത്തു. മൊബൈല്‍ ഫോണ്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ സാധാരണക്കാര്‍ക്ക് ഇത് ഉപകാരമാനെന്നു അവര്‍ വാദിച്ചു. 2002ല 92000എണ്ണം ഉണ്ടായിരുന്ന ഇവ ഇപ്പോള്‍ 51500എണ്ണം മാത്രമാണ് ഉള്ളത്. ഇതില്‍ തന്നെ വെറും 11000മാത്രമാണ് സാമ്പ്രദായിക രീതിയിലുള്ള ചുവന്ന ഫോണ്‍ ബോക്സുകള്‍. പേ ഫോണുകള്‍ ഉപയോഗിക്കുന്നത് എണ്‍പത് ശതമാനത്തിലധികം കുറഞ്ഞ സ്ഥിതിക്ക് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാം നീക്കം ചെയ്യാനാണ് കമ്പനി തീരുമാനം.
പൈതൃകം സംരക്ഷിക്കുന്നതിന് വേണ്ടി ഈ ബോക്സുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റികള്‍ക്ക് വേണ്ടി വിട്ടു കൊടുത്തു. ഇവ ആര്‍ട്ട് ഗാലറികള്‍, പബ്ലിക് ലൈബ്രറികള്‍,ഇന്‍ഫോര്‍മേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നു. ഒരു ഗ്രാമം ഇത് പബ് ആയി വരെ ഉപയോഗിക്കുന്നുണ്ട്. എക്സ്2 എന്ന കമ്പനിയുമായി ബോക്സുകള്‍ പോളിഷ് ചെയ്ത് പഴയ ഭംഗി നല്‍കാന്‍ ബി.ടി കരാര്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഇത് വാങ്ങി വീട്ടിലോ പൂന്തോട്ടത്തിലോ വയ്ക്കാനോ അല്ലെങ്കില്‍ ആര്‍ക്കെങ്കിലും സമ്മാനമായി കൊടുക്കാനോ സാധിക്കുമെന്നു ബി.ടി.ജനറല്‍ മാനേജര്‍ കാതറിന്‍ ഐന്‍ലി പറഞ്ഞു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല