രാജ്യസഭാംഗത്വം നല്‍കിയതിനു പിന്നാലെ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് കോണ്‍ഗ്രസിലേക്ക് ക്ഷണം. മറാഠ നേതാവും എംപിയുമായ സഞ്ജയ് നിരുപമാണു മാസ്റ്റര്‍ ബ്ലാസ്റ്ററെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചത്. സച്ചിനു താത്പര്യമുണ്ടെങ്കില്‍ പാര്‍ട്ടി അംഗത്വം നല്‍കുമെന്നും നിരുപം പ്രസ്താവിച്ചിരിയ്ക്കുന്നത്. എന്നാല്‍ സച്ചിന്റെ രാജ്യസഭാ പ്രവേശനം രാഷ്ട്രീവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ രാജ്യസഭാംഗത്വം നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു ബിജെപിയും ശിവസേനയും ആരോപിയ്ക്കുന്നു.
സച്ചിനെ ഉപരിസഭാംഗമാക്കിയതിനോടു യോജിക്കുന്നു. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. പക്ഷേ, കേന്ദ്രം പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത് ബോഫോഴ്‌സ് പോലുള്ള അഴിമതി വിവാദങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനല്ലേ എന്നു സംശയമുണ്ട് ശിവസേനാ നേതാവ് രാഹുല്‍ നര്‍വേകര്‍ പറഞ്ഞു. സമാന അഭിപ്രായം തന്നെ പ്രകടിപ്പിച്ചു ബിജെപിയും പ്രകടിപ്പിച്ചിരിയ്ക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് എംഎന്‍എസ് നേതാവ് രാജ്താക്കറെയുടെ അഭ്യര്‍ഥന. മഹാനായ താരത്തെ ആദരിക്കുന്നുവെന്നു മാത്രം കണ്ടാല്‍ മതിയെന്നും രാജ് താക്കറെ പറയുന്നത്.
സച്ചിനെയും നടി രേഖയെയും നോമിനേറ്റ് ചെയ്തതില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തമെന്നു ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു. സച്ചിന്‍ ഇത് അര്‍ഹിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനിത് വോട്ടിനുള്ള തന്ത്രം മാത്രമാണ്. രാജ്യസഭയില്‍ സച്ചിന്‍ കാര്യശേഷി തെളിയിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ‘വിരമിച്ചവര്‍ക്കുള്ള’ സഭയില്‍ സച്ചിനു ബോറടിക്കാതിരുന്നാല്‍ മതിയെന്നാണ് ഹേമമാലിനിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല