ഇക്കഴിഞ്ഞ ദിവസം ലണ്ടനിലെ സൗത്താള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ ജോണ്‍മരിയ (ജോണ്‍ബ്രദര്‍-50) യുടെ കുടുംബത്തെ സഹായിക്കാന്‍ ലണ്ടനിലെ കേരള കാത്തലിക് അസോസിയേഷന്‍ സഹായം തേടുന്നു.ജോണിന്റെ വിയോഗത്തോടെ ഏക വരുമാന സ്ത്രോതസും അടഞ്ഞ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന നാട്ടിലുള്ള കുടുംബത്തെ സഹായിക്കാന്‍ ഇന്നലെ ചേര്‍ന്ന KCA എക്സിക്യുട്ടിവ് കമ്മിറ്റി തീരുമാനിച്ചിരുന്നു.KCA എക്സിക്യുട്ടിവ് കമ്മിറ്റി അംഗം സുനില്‍ പെരേര ആയിരിക്കും സഹായ നിധി ശേഖരണം സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.ജോണ്‍ മരിയയുടെ കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ സുനില്‍ പെരേരയെ 07834066543 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോണിന്റെ മൃതദേഹം സൌതാള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ടെലിഫോണ്‍ കാര്‍ഡ് വാങ്ങുന്നതിന് വേണ്ടിയെന്ന് പഞ്ഞ് പുറത്തുപോയ അദ്ദേഹം ഏറെക്കഴിഞ്ഞും തിരികെ വരാത്തതിനെത്തുടര്‍ന്ന് അദ്ദേഹം താമസിച്ചിരുന്ന വീട്ടിലെ ബന്ധു ഫോണ്‍ചെയ്തുനോക്കിയെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് പോലീസാണ് മരണ വിവരം അറിയിച്ചത്.ആറുമാസം മുമ്പ് നാട്ടില്‍ ഭാര്യയുടെ ഓപ്പറേഷന് വേണ്ടി പോയശേഷം ബുധനാഴ്ച രാത്രിയാണ് മടങ്ങിയെത്തിയത്.
17 വര്‍ഷമായി യു.കെയിലുള്ള ജോണ്‍മരിയ ഈസ്റ്റ്ഹാമിലും സൗത്താളിലും എല്ലാവര്‍ക്കും പരിചിതനായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്.ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന ജോണിന്റെ ജോലി നഷ്ടപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു.ജോണ്‍ബ്രദറിന്റെ പെട്ടെന്നുള്ള വേര്‍പാട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഖത്തിലാഴ്ത്തി.ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല