അമിതവണ്ണം കുറയ്ക്കാന്‍ ജിമ്മില്‍ പോയി ബുദ്ധിമുട്ടണ്ട, തട്ടിപ്പ് യന്ത്രങ്ങള്‍ വാങ്ങി പണം ചിലവഴിക്കണ്ട. അമിതവണ്ണം കുറയ്ക്കാന്‍ നിങ്ങളുടെ കയ്യില്‍ തന്നെ മരുന്നുണ്ട്. എന്താണെന്നോ ? പലര്‍ക്കും ഇഷ്ടമുള്ള കാര്യം തന്നെ, ഉറക്കം. എങ്ങനെയെങ്കിലും മെലിയാന്‍ ഭക്ഷണം ഡയറ്റിങ് നോക്കുന്നവര്‍ ഉറക്കം എന്ന ഡയറ്റിങ് ശീലിച്ചാല്‍ മതി താനേ മെലിയുമെന്ന് പഠനം.
എട്ട് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്ക് ശരീര ഭാരം വര്‍ദ്ധിക്കും. എന്നാല്‍ എട്ട് മണിക്കൂറോ, അല്പം കൂടുതലോ ഉറങ്ങാന്‍ സാധിക്കുന്നവര്‍ക്ക് അമിത വണ്ണം കുറച്ചു ശരീരഭാരം കുറയ്ക്കാനാകുമെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആയിരം ഇരട്ടകള്ക്കിടയിലാണ് പഠനം നടന്നത്. പഠന വിധേയരായ ഇരട്ടകളില്‍ ഒരേ ശരീരഘടന ഉള്ളവരും വിത്യസ്ത ശരീരഘടന ഉള്ളവരും ഉണ്ടായിരുന്നു. ഒരേ ശരീരഘടന ഉള്ള ഇരട്ടകളാണ് ഒരേ ജനിതക സവിശേഷത ഉള്ളവര്‍.
അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ ഈ പഠനത്തിലാണ് അമിത വണ്ണം അലട്ടുന്നവരോടു നന്നായി ഉറങ്ങുക എന്ന മരുമരുന്ന് നിര്‍ദ്ദേശിച്ചത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ പൂര്‍ണ രൂപം യൂണിവേഴ്സിറ്റിയുടെ ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പലരും ഉറങ്ങാന്‍ സമയം കണ്ടെത്തുന്നില്ല പഠന റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, എട്ട് മണിക്കൂര്‍ ഉറങ്ങണമെന്ന നിര്‍ദേശം അവഗണിക്കുന്ന പലരും ആറര മുതല്‍ ഏഴു മണിക്കൂര്‍ വരെയാണ് ഉറങ്ങുന്നതെന്നും പഠനം വ്യക്തമാക്കുന്നു. എട്ട് മണിക്കൂറില്‍ കുറവ് സമയം ഉറങ്ങുന്ന സ്ത്രീകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല