ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ഉണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് സിപിഎം ഏരിയാ കമ്മറ്റികള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.അന്വേഷണം ഊര്‍ജ്‌ഝിതമായി നടക്കുന്നതിനിടയില്‍ ടിപി ചന്ദ്രശേഖരന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിരക്കണക്കിന് സഖാക്കളുടെയും നാട്ടുകാരുടെയും ശവസംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ചന്ദ്രശേഖരന് അന്ത്യേപചാരം അര്‍പിക്കാന്‍ പ്രതിപക്ഷനാതാവ് വിഎസ് അച്യുതാനന്ദന്‍ എത്തിയത് ശ്രദ്ധേയമായി. കൊല നടന്നതിനു പിന്നാലെത്തന്നെ യുഡിഎഫ് നേതാക്കളെല്ലാം കൊലയ്‌ക്കു പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിഷേധിക്കുകയും ചെയ്‌തിരുന്നു.
കൊല്ലപ്പെട്ടത് സിപിഎം വിമത നേതാവെങ്കില്‍ കൊലയ്‌ക്ക് പിന്നില്‍ സിപിഎം എന്ന ഒരു രീതിയില്‍ ആയിരുന്നു പൊലീസിന്റെ അടുത്ത് നിന്നും എന്തെങ്കിലും റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് പരന്ന ഈ വാര്‍ത്ത. അതേസമയം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സമയത്ത് സിപിഎം ഇങ്ങനെയൊരു സാഹസത്തിന് ഒരുങ്ങില്ല എന്നൊരു അഭിപ്രായവും ഉയരാതിരുന്നില്ല.
എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കസംശയത്തിന്റെ നിയലിലാണ് എന്ന അവസ്ഥ വന്നിരിക്കുന്നു.കൊലപാതകം മുന്‍കൂട്ടി ചെയ്‌ത ആസുത്രണത്തിന്റെ അനന്തരഫലമാണ് എന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്.
കൊലപാതകി സംഘം ഉപയോഗിച്ച കാര്‍ ലഭിച്ചത് കണ്ണൂരിലെ മാഹിക്കടുത്തുള്ള ചൊക്ലിയില്‍ നിന്നാണ്. ഇതുവരെ കസ്റ്റഡിയിലായ പ്രതികളെയും അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അക്രമി സംഘം കണ്ണൂരു നിന്നുള്ളതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഭവം നടന്ന കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് നിന്നും കണ്ണൂരേക്ക് വ്യപിച്ചത്.
ഏഴഗം സംഘമാണ് കൊല നടത്തിയത്. ഇവരില്‍ അഞ്ചു പേര്‍ ഇതിനകം പൊലീസിന്റെ വലയിലായി കഴിഞ്ഞു എന്നാണ് സൂചന. കസ്റ്റഡിയിലായ ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ നവീന്‍ ദാസ് സിപിഎം അനുഭാവിയാണ് എന്നൊരു റിപ്പോര്‍ട്ടും ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല