ഇന്ധനവിലയിലെ വര്‍ധന മൂലം വിഷമിക്കുന്നവര്‍ക്ക് ടെസ്കോയില്‍ നിന്നൊരു സന്തോഷ് വാര്‍ത്ത.ഇന്നുമുതല്‍ ഒരാഴ്ച ടെസ്കൊയില്‍ നിന്നും അമ്പതു പൌണ്ടിന് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ടെസ്കൊയുടെ പമ്പുകളില്‍ ഇന്ധനവിലയില്‍ അഞ്ചു പെന്‍സ് ഇളവ് ലഭിക്കും.
അടുത്തിടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ ലിറ്ററിന് രണ്ടു പെന്‍സ് വീതം ഇന്ധനവില കുറച്ചിരുന്നു.ഈ വിലക്കുറവ് ടെസ്ക്കോയും നടപ്പില്‍ വരുത്തിയിരുന്നു.
സാധാരണ ഒരാഴ്ചയിലെ ഷോപ്പിംഗ് ബില്‍ നൂറു പൌണ്ടോളം ആകുമെന്നിരിക്കെ ടെസ്ക്കോയുടെ ഈ ഓഫര്‍ ഏറെ പ്രയോജനപ്രദമാണ്.അമ്പതു ലിറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ രണ്ടര പൌണ്ടിന്റെ ലാഭമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല