വെള്ളവും വിവാഹവും തമ്മിലെന്ത് ബന്ധം? പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് തോന്നാമെങ്കിലും ഗുജറാത്തിലെ യുവാക്കളുടെ വിവാഹം മുടക്കുന്നത് വെള്ളമാണ്.ഗുജറാത്തിലെ ജേത്പുര്‍, ദേവാലിയ ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് വധുവിനെ കിട്ടാത്ത സ്ഥിതിവിശേഷമാണുള്ളത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഈ ഗ്രാമങ്ങളിലേയ്ക്ക് തങ്ങളുടെ പെണ്‍മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്നത് തന്നെ കാരണം.
കൊടുംവെയിലില്‍ മണിക്കൂറുകളോളം നടന്നാണ് ഈ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ദൈനംദിന ആവശ്യത്തിനുള്ള ജലം കൊണ്ടുവരുന്നത്. വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര, കച്ച്, രാജസ്ഥാന്‍ മേഖലകളില്‍ ജലമെത്തിക്കുന്ന സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ പ്രയോജനം ഇവര്‍ക്ക് ലഭിക്കുന്നില്ല.
ഈ ഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമം ഉള്ള വിവരം അറിയാവുന്നതു കൊണ്ടു തന്നെ പുറത്തു നിന്നാരും ഇവിടേയ്ക്ക് തങ്ങളുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നില്ല. അതുകൊണ്ടു തന്നെ ഏതാണ്ട് മൂവായിരത്തോളം പേര്‍ താമസിക്കുന്ന ഈ ഗ്രാമങ്ങളില്‍ യുവാക്കള്‍ക്ക് വധുവിനെ കിട്ടുന്നത് പ്രയാസമേറിയ കാര്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല