ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊന്നത് ആരെന്ന് മനസ്സിലായെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. കൊല്ലിച്ചത് ആരാണെന്ന കാര്യത്തില്‍ മാത്രമേ ഇനി വ്യക്തത വരാനുള്ളൂവെന്നും ഡിജിപി അറിയിച്ചു.
ചന്ദ്രശേഖരന് ഒരു തരത്തിലുളള ഭീഷണി മാത്രമേ ഉണ്ടായിരുന്നുളളൂ. ഇതിന്റെ പരിണിത ഫലമാണോ കൊലപാതകമെന്ന് അന്വേഷിക്കും. അന്വേഷണത്തിന്റെ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ശക്തമായ രീതിയില്‍ തന്നെ അന്വേഷണം മുന്നോട്ടു പോകും.
അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ഡിജിപി വിസമ്മതിച്ചു. കേസിന്റെ മുന്നോട്ടുള്ള പോക്കിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു.
അതേസമയം കേസില്‍ പ്രതികളുടെ വിരലടയാളം നിര്‍ണ്ണായക തെളിവായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിരലടയാളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന് കൊലപാതകം നടത്തിയവരെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചുവെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല