ടി.പി. ടി.പി. ചന്ദ്രശേഖരന്‍വധക്കേസിലെ മുഖ്യപ്രതി കൊടിസുനി കൊല്ലപ്പെട്ടതായി അഭ്യൂഹം. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ സുനിയെ ബന്ധപ്പെട്ടവര്‍ വകവരുത്തിയെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. ഇതുപക്ഷേ, പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ചന്ദ്രശേഖരന്‍ കൊലക്കേസിന്റെ ചുരളഴിയണമെങ്കില്‍ കൊടി സുനിയുടെ മൊഴികളായിരിക്കും നിര്‍ണായകം. ഇതിനെ ഭയപ്പെടുന്ന ആരെങ്കിലും ഈ സാഹചര്യത്തില്‍ കൊടി സുനിയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനകം കാണപ്പെട്ട അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. കേരളാ പോലീസ് കൊടി സുനിയുടെ ഫോട്ടോ അന്യ സംസ്ഥാന പോലീസിനു കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല