ടോക്കിയോ: ജനനനിരക്ക് കുറയുന്നതിനെ തുടര്‍ന്ന് ജപ്പാന് എന്ന രാജ്യം 100 വര്‍ഷത്തിനുളളില്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. ജപ്പാനിലെ ഗവേഷകര്‍ വെളളിയാഴ്ച പുറത്തിറക്കിയ പോപ്പുലേഷന്‍ ക്ലോക്കിലാണ് പുതിയ വിവരങ്ങള്‍. നിലവില്‍ 14 വയസ്സില്‍ താഴെയുളള കുട്ടികളുടെ എണ്ണം 16.6 മില്യണാണ്. ഇത് ഓരോ നൂറ് സെക്കന്‍ഡിലും ഒന്ന് എന്ന രീതിയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ കണ്ടെത്തല്‍ പ്രകാരം 100 വര്‍ഷത്തിനുളളില്‍ ജപ്പാന് ജനത ഇല്ലാതാകും.
നിലവിലെ രീതിയില്‍ ജനന നിരക്ക് കുറയുകയാണങ്കില്‍ 3011 മേയ് 5ന് ജപ്പാനില്‍ ഒരു കുഞ്ഞ് മാത്രമാകുമെന്ന് ടോഹോകു യൂണിവേഴ്സിറ്റിയിലെ എക്കണോമിക് പ്രൊഫസര്‍ ഹിരോഷി യോഷിഡ പറഞ്ഞു. എന്നാല്‍ അതിന് 100 സെക്കന്‍ഡിന് ശേഷം ജപ്പാനില്‍ ഒരു കുഞ്ഞു പോലും ജനിക്കില്ല. പുതിയ ഗതിവിഗതികള്‍ സൂചിപ്പിക്കുന്നത് വംശനാശത്തിലേക്കാണ്. 1975 മുതല്‍ ജപ്പാന്റെ ഫെര്‍ട്ടിലിറ്റി റേറ്റ് രണ്ടില്‍ താഴെയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന മറ്റൊരു പഠനത്തില്‍ ജപ്പാന്റെ നിലവിലെ ജനസംഖ്യ അടുത്ത നൂറ്റാണ്ടാകുമ്പോഴേക്കും മൂന്നിലൊന്നായി കുറയുമെന്ന് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല