ലണ്ടന്‍: സ്‌കോട്ട് ലാന്‍ഡ് യാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥന്‍ പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ എജെന്‍സിയായ MI 5. പോലീസ് സേനയില്‍ തന്നെ ചാരന്‍മാര്‍ ഉളളതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം. അബ്ദുള്‍ റഹ്മാന്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ തീവ്രവാദ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതായി MI 5 കണ്ടെത്തിയത്. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ രാജിവെച്ചു.
സംഭവത്തെ തുടര്‍ന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. താന്‍ നിരപരാധിയാണന്നും ഒരു തീവ്രവാദ ക്യാമ്പിലും താന്‍ പങ്കെടുത്തിട്ടില്ലന്നുമാണ് ഇയാളുടെ വിശദീകരണം. തിവ്രവാദ നിയമമനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലന്നും ഇയാളുടെ അഭിഭാഷകര്‍ അറിയിച്ചു. തീവ്രവാദ ബന്ധം ആരോപിച്ച് ഇതേ പോലെ രണ്ടിലധികം പോലീസുകാരുടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു
2004ലാണ് ട്രയിനിംഗ് പൂര്‍ത്തിയായി അബ്ദുള്‍ റഹ്മാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ പാസ്സിംഗ് ഔട്ട് പരേഡിന്റെ ഭാഗമായുളള കൗണ്ടര്‍ ചെററിസം ചെക്കില്‍ ഇയാള്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് എംഐ ഫൈവ് ഇയാളുടെ രേഖകള്‍ വിശദമായി പരിശോധിച്ചത്. തുടര്‍ന്ന് ഇയാള്‍ പാകിസഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മത മൗലികവാദികള്‍ നടത്തുന്ന പളളികളിലും മദ്രസസ്‌കളിലും സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകള്‍ എംഐ ഫൈവിന് ലഭിച്ചു. എന്നാല്‍ പുറത്താക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ രാജിവെക്കുകയായിരുന്നു. താന്‍ നിരപരാധിയാണന്നും വംശീയ വിദ്വേഷത്തിന് ഇരയാവുകയാണ് താനെന്നും അബ്ദുള്‍ റഹ്മാന്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല