ലണ്ടന്‍: ഇന്ധന വിതരണ സ്ഥാപനങ്ങളില്‍ ഇന്ധനമെത്തിക്കാതെ നടത്താനിരുന്ന സമരത്തില്‍ നിന്ന് ടാങ്കര്‍ ഡ്രൈവര്‍മാര്‍ പിന്‍മാറി. ഗ്യാസോലൈന്‍ സ്‌റ്റേഷന്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്. കഴിഞ്ഞമാസമാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ യുണൈറ്റ് ടാങ്കര്‍ ഡ്രൈവര്‍മാരുടെ സമരം പ്രഖ്യാപിച്ചത്.
രാജ്യത്തെ 90% സ്റ്റേഷനുകളിലും ഗ്യാസോലൈനും ഡീസലും വിതരണം ചെയ്യുന്ന 2000ത്തിലധികം ഡ്രൈവര്‍മാരാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം 51%പേര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുളള തീരുമാനത്തെ അനുകൂലിച്ചു വോട്ട് ചെയ്തു.
സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുളള തീരുമാനത്തെ ഗവണ്‍മെന്റ് സ്വാഗതം ചെയ്തു. സമരത്തെ നേരിടാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ഗവണ്‍മെന്റ് ഒരുക്കിയിരുന്നത്. 1400ഓളം പട്ടാള ഡ്രൈവര്‍മാര്‍ക്ക് ഇന്ധനവിതരണം നടത്തുന്നതില്‍ പരിശീലനം നല്‍കിയിരുന്നു. നേരിയ വ്യത്യാസത്തിലാണ് സമരം ഒഴിവായതെന്നും ഇന്ധന വിതരണസ്ഥാപനങ്ങള്‍ക്ക് സന്തോഷിക്കാന്‍ സമയമായിട്ടില്ലെന്നും യുണൈറ്റിന്റെ അസിസ്റ്റന്റ് ചീഫ് ഡയാനാ ഹോളണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല