കാളി മാ’ എന്ന പേരില്‍ ബിയര്‍ പുറത്തിറക്കിയ അമേരിക്കന്‍ കമ്പനിയായ ബേണ്‍സൈഡ് ബ്രുവിംഗിന്റെ നടപടിയ്‌ക്കെതിരെ വ്യാപകപ്രതിഷേധം. ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മാപ്പുപറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതര്‍. ഹൈന്ദവ ജനത ആരാധിക്കുന്ന കാളി ദേവിയുടെ പേരില്‍ അമേരിക്കയിലെ പോര്‍ട്‌ലന്‍ഡിലുള്ള മദ്യ നിര്‍മ്മാണ കമ്പനി മദ്യം ഇറക്കിയിരിക്കുന്നത് ഇന്ത്യക്കാരെ അപമാനിക്കുന്നതും ഹൈന്ദവ വികാരം വൃണപ്പെടുത്തുന്ന നടപടിയുമാണെന്ന് പാര്‍ലമെന്റില്‍ ബിജെപി ആരോപിച്ചിരുന്നു.
ശൂന്യവേളയില്‍ ബി.ജെ.പിയിലെ രവിശങ്കര്‍ പ്രസാദാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. പ്രശ്‌നം ഗുരുതരവും വൈകാരികവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടികാളിയുടെ ചിത്രം ആലേഖനം ചെയ്ത പുറംചട്ടയോടുകൂടിയാണ് ബിയര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മുന്‍പൊരിക്കല്‍ ലക്ഷ്മീദേവിയുടെ ചിത്രം ഒരു ശൗചാലയത്തില്‍ പ്രദര്‍ശിപ്പിച്ചു. ഒരു ടോക്‌ഷോയില്‍ ഗണപതിയെ ലൈംഗികവസ്തുവായി ചിത്രീകരിച്ചുവിഷയം അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.യു.എസ്. അംബാസഡറെ വിളിച്ചുവരുത്തി മാപ്പു പറയിക്കണം. വിദേശകാര്യ മന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം വിദേശമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല അറിയിച്ചു. എന്നാല്‍, ഏതാനും വര്‍ഷം മുമ്പ് ഗണപതിയുടെ ചിത്രം അമേരിക്ക ചെരുപ്പില്‍ ആലേഖനം ചെയ്ത സംഭവം താന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അന്നു മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ശുക്ല കുറ്റപ്പെടുത്തി.
അതേസമയം ബിയറിന് പുതിയ പേരിടുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച കാളി മാ ബിയര്‍ വിപണിയിലെത്തിയ്ക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. പുതിയ സാഹചര്യത്തില്‍ ബിയര്‍ പുറത്തിറക്കുന്നത് മാറ്റിവെയ്ക്കാന്‍ കമ്പനി തീരുമാനിച്ചു. ഹിന്ദു സമൂഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്നും കമ്പനി ഫേസ്ബുക്കിലൂടെ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല