ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണൂര്‍കോഴിക്കോട് ജില്ലാ അതിര്‍ത്തി മേഖലയിലെ മീത്തലെ കുന്നോത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജ് (47), സി.പി.എം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പാട്യം മുതിയണ്ണ കിഴക്കയില്‍ ഷനോജ് (32) എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്.
പാര്‍ട്ടിയുടെ പങ്ക് വ്യക്തമാക്കുന്ന അറസ്റ്റ് തുടരുന്നത് സി.പി.എമ്മിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ രണ്ടുപേരും കസ്റ്റഡിയിലായവരും സി.പി.എമ്മിന്റെ അറിയപ്പെടുന്ന പ്രവര്‍ത്തകരാണ്.
്ഇതുവരെ അറസ്റ്റിലായ 11 പേരും സി.പി.എം നേതാക്കളോ പ്രവര്‍ത്തകരോ ആണ്. എഴ് സി.പി.എം പ്രവര്‍ത്തകര്‍കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.ചന്ദ്രശേഖരനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെ കൊടി സുനിക്ക് പരിചയപ്പെടുത്തിയവരില്‍ ഒരു കണ്ണിയാണ് വടക്കയില്‍ മനോജെന്ന് പൊലീസ് പറഞ്ഞു.
രാമചന്ദ്രന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍വെച്ചാണ് ഇയാള്‍ കൊടി സുനിയെ പരിചയപ്പെടുത്തുന്നത്. മുന്‍കൂറായി 60,000 രൂപ സുനിക്ക് നല്‍കിയതും വടക്കയില്‍ മനോജ് മുഖേനയാണ്. കൊടി സുനിക്കും കെ.സി.രാമചന്ദ്രനുമിടയില്‍ ഇത്തരം ഒട്ടേറെ കണ്ണികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറി മാലൂര്‍ തോലമ്പ്ര സ്വദേശി സി.ബാബുവിനെയും പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിയോടെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്ദ്രശേഖരനെ വധിച്ചശേഷം വസ്ത്രം മാറിയ പ്രതികള്‍ കൂത്തുപറമ്പിലെ പാര്‍ട്ടി ഓഫിസിലേക്ക് പോയതായി അറസ്റ്റിലായവര്‍ മൊഴിനല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല