1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2012

ബിനോ അഗസ്റിന്‍

ആസന്നമായിരിക്കുന്ന യുക്മ നാഷണൽ ഇലക്ഷനു മുന്നോടിയായി യുക്മ ഈസ്റ്റ് ആംഗ്ളിയ റിജിയണൽ കമ്മിറ്റിയും റീജിയണൽ ഇലക്ഷനും 2012 ജൂൺ 2ന്‌ ശനിയാഴ്ച കോൾചെസ്റ്ററിൽ വച്ചു നടത്തുന്നതിന്‌ തീരുമാനിച്ചതായി ഈസ്റ്റ് ആംഗ്ളിയ രീജിയണൽ പ്രസിഡന്റ് സ്രീ കുഞ്ഞുമോൻ ജോബ് അറിയിച്ചു. റിജിയനിലെ എല്ലാ മെംബർ അസ്സോസിയേഷനുകൾക്കും അയച്ചിരിക്കുന്ന ഇമെയിലിൽ ആണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റീജിയനിലെ എല്ലാ അംഗ അസ്സോസിയേഷനുകളിൽ നിന്നും യുക്മ റീജിയണൽ/നാഷണൽ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരാണു ഈ മിറ്റിംഗിൽ സംബധിക്കേണ്‌ടതും അവർക്കു മാത്രമാണ്‌ ഈ ഇലക്ഷനിൽ വോട്ട് ചെയ്യുന്നതിനുള്ള യോഗ്യത ഉണ്‌ടായിരിക്കുന്നതും.

ആയതിനാൽ അംഗ അസ്സോസിയേഷനുകളിൽ നിന്നും യുക്മയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അംഗങ്ങളുടെ പേരുവിവരങ്ങൾ അസ്സോസിയേഷനുകൾ എത്രയും വേഗം യുക്മ റീജിയണൽ ജെനറൽ സെക്രട്ടറി ശ്രീ ബിനോ അഗസ്റ്റിനെയും കുഞ്ഞുമോൻ ജോബിനെയും അ​റി യിക്കെന്ടതാണ് ജൂണ്‍ 2 ന് ഉച്ച തിരിഞ്ഞു 3 മണിയോടെ റീജിയന്‍ പ്രസിടന്റ്റ് ശ്രീ.കുഞ്ഞുമോന്‍ ജോബിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് റീജിയന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുകയും,യുക്മയിലെ ഏറ്റവും കരുത്താര്‍ന്ന റീജിയന്‍ ആയി ശ്രദ്ധ നേടിയ റീജിയന്റെ പിന്കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്യും.

ഈ കഴിഞ്ഞ നാഷണല്‍ കലാമേളയിലും കായിക മേളകളിലും കരുത്താര്‍ന്ന വിജയം കൈവച്ചു ദേശീയ തലത്തില്‍ അതിശക്തമായ സാന്നിധ്യം അറിയിച്ച ഈ റീജിയന്റെ ഭാവി പരിപാടികള്‍ അത് കൊണ്ട് തന്നെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്.ഈ യോഗത്തില്‍ യുക്മയുടെ പ്രാധാന്യത്തെകുറിച്ചും,യുക്മയുടെ വളര്‍ച്ചക്ക് വേണ്ടി സംഘടന തലത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. യുക്മ ക്രൈസിസ് ഫണ്ട്‌ , യുക്മ റീജിയന്‍ കലാമേള എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന യോഗം യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പുതിയ സാരഥികളെ കൂടി കണ്ടെത്തി നന്ദി പ്രകാശനത്തോടെ അവസാനിക്കും. പ്രസ്തുത മീറ്റിംഗില്‍ യുക്മ നാഷണല്‍ സെക്രടറി ശ്രീ .എബ്രഹാം ലൂക്കോസ്, നാഷണല്‍ എക്സികൂടിവ് അംഗം ശ്രീ ഫ്രാന്‍സിസ് മാത്യു എന്നിവരും പങ്കെടുക്കും എന്ന് പ്രസിടന്റ്റ് ശ്രീ .കുഞ്ഞ്മോന്‍ ജോബ്‌ അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.