മൂന്നൂറ്റന്‍പത് വര്‍ഷങ്ങളായി ശാസ്ത്രജ്ഞരെ വട്ടം കറക്കികൊണ്ടിരുന്ന കണക്കിന് പതിനാറുകാരന്‍ നിസ്സാരമായി ഉത്തരം കണ്ടെത്തി. ജര്‍മ്മിനിയിലെ ഡ്രേസ്ഡനില്‍ താമസിക്കുന്ന ശൗര്യ റേ എന്ന ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയാണ് സര്‍ ഐസക്ക് ന്യൂട്ടന്‍ മുന്നോട്ട് വച്ച രണ്ട് ഫണ്ടമെന്റല്‍ പാര്‍ട്ടിക്കിള്‍ ഡൈനാമിക്‌സ് തിയറിക്ക് നിസ്സാരമായി ഉത്തരം കണ്ടെത്തിയത്. നിലവില്‍ ശക്തിയേറിയ കമ്പ്യൂട്ടറുകളുപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ കണക്കിന് ഉത്തരം കണ്ടെത്തുന്നത്.
മുന്നൂറ്റന്‍പത് വര്‍ഷത്തിലേറെയായി ശാസ്ത്രജ്ഞന്‍മാര്‍ക്ക് സ്വന്തമായി സോള്‍വ് ചെയ്യാന്‍ കഴിയാത്ത ഈ തിയറി നിസ്സാരമായി ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി സോള്‍വ് ചെയ്തതോടെ ശൗര്യ ലോകത്തിന് അത്ഭുതമായി മാറിയിരിക്കുകയാണ്. ഇതുപയോഗിച്ച് എറിയുന്ന ഒരു പന്തിന്റെ സഞ്ചാരപഥവും അത് എവിടെ ചെന്നിടിക്കുമെന്നും തിരിച്ച് എങ്ങോട്ട് പോകുമെന്നും ഉളള കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും.
ഡ്രേസ്ഡന്‍ യൂണിവേഴ്‌സിറ്റി കാണാന്‍ സ്‌കൂളില്‍ നിന്ന് പോയപ്പോള്‍ അവിടെയുളള പ്രൊഫസര്‍മാരാണ് മുന്നൂറ്റന്‍പ്ത് വര്‍ഷമായി ഉത്തരം കാണാനാകാത്ത തിയറിയെ കുറിച്ച് പറഞ്ഞത്. ഇതോടെ ശൗര്യ ഇതിന് ഉത്തരം കണ്ടെത്താനുളള പരിശ്രമത്തിലായിരുന്നു. എന്നാല്‍ കണക്കില്‍ താനൊരു ജീനിയസൊന്നുമല്ലന്നാണ് ശൗര്യയുടെ വിലയിരുത്തല്‍. ആറ് വയസ്സുളളപ്പോള്‍ മുതല്‍ ശൗര്യ കണക്കിലെ പ്രയാസമുളള ചോദ്യങ്ങള്‍ക്ക് നിസ്സാരമായി ഉത്തരം കണ്ടെത്തുമായിരുന്നു.
നാല് വര്‍ഷം മുന്‍പാണ് കല്‍ക്കട്ടയില്‍ നിന്ന ശൗര്യയുടെ കുടുംബം ജര്‍മ്മിനിയിലേക്ക് കുടിയേറുന്നത്. അന്ന് ജര്‍മ്മന്‍ ഭാഷയില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്ന ശൗര്യ ഇപ്പോള്‍ ഒഴുക്കോടെ ജര്‍മ്മന്‍ സംസാരിക്കും. സ്‌കൂളിലും ശൗര്യയുടെ ബുദ്ധി ശക്തി ശ്രദ്ധിക്കപ്പെട്ടതോടെ രണ്ട് വര്‍ഷത്തെ ക്ലാസ് കയറ്റം ലഭിച്ചു. എന്നാല്‍ കണക്കിലും തനിക്ക് അറിയാത്ത കാര്യങ്ങളുണ്ടെന്ന് സമ്മതിക്കാന്‍ ശൗര്യക്ക് മടിയില്ല. അതേ പോലെ സ്‌പോര്‍ട്ട്‌സിലും താനൊരു പരാജയമാണന്നാണ് ശൗര്യയുടെ കണക്ക് കൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല