ഫേസ് ബൂക്ക് സ്ഥാപകനും കോടീശ്വരനുമായ മാര്‍ക്ക് സുക്കര്ബര്ഗ്ഗ് പിശുക്കാനാണോ?. ഭാര്യയുമായി ഹണിമൂണ്‍ ആഘോഷിക്കുന്ന സുക്കര്‍ബര്‍ഗ്ഗിന്റെ ഉച്ചഭക്ഷണത്തിന്റെ ബില്ല് കണ്ടാല്‍ ആരുമൊന്ന് സംശയിക്കും. ഭാര്യക്കും ഭര്‍ത്താവിനും കൂടി ഉച്ചഭക്ഷണവും വെളളവും അടക്കം വെറും 32 യൂറോ. റോമിലാണ് സുക്കര്‍ബര്‍ഗ്ഗും ഭാര്യ പ്രിസില്ല ചാനും ഹണിമൂണ്‍ ആഘോഷിക്കുന്നത്. റോമിലെ ജൂത തെരുവിലുളള നോവ
ബെട്ട എന്ന റസ്റ്റോറന്റില്‍ നിന്നാണ് ഇരുവരും ഭക്ഷണം കഴിച്ചത്.
റോമിലെ പരമ്പരാഗത ഭക്ഷണമായ ആര്‍ട്ടിചോക്സ്, റാവിയോലി, ആര്‍ട്ടിചോക്സ് സോസ്, ഫ്രൈഡ് പംപ്കിന്‍ ഫഌവേഴ്സ് എന്നിവയാണ് ഇരുവരും ഓര്‍ഡര്‍ ചെയ്തത്. ഇരുവരും മദ്യം ഉപയോഗിച്ചില്ലന്നും വെളളവും ചായയുമാണ് കഴിച്ചതെന്നും കടയുടമ ഉംബര്‍ട്ടോ പോവന്സെല്ലോ പറഞ്ഞു. റോമിലെ തന്നെ പിയര്‍ലൂഗി റസ്റ്റോറന്റില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചിരുന്നെങ്കിലും സ്റ്റാഫ് ബില്ല് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
രണ്ടുപേരും കൂടി ഒരു പ്ലേറ്റില്‍ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും ശരിക്കും ഇണക്കുരുവികളെ പോലെയാണ് നട്പ്പെന്നും ഒരു ഇറ്റാലിയന്‍ ന്യൂസ് വെബ്ബ്സൈറ്റ് കടയുടമയെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്തു. 32 യൂറോ മാത്രമാണ് ബില്ലായതെന്നും കടയുടമ സ്ഥിരീകരിച്ചു. ഇരുവരും കടയില്‍ നിന്ന് പോയി നിമിഷങ്ങള്‍ക്കകം റസ്റ്റോറന്റിലെ ബില്ലടക്കം ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഫേസ് ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ്ഗിന്റെ ഹണിമൂണ്‍ വിശേഷങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഫേസ്ബുക്കിലല്ല ട്വിറ്ററിലാണന്നതാണ് രസകരമായ മറ്റൊരുകാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല