യേശു സംസാരിച്ച ഭാഷ ഇനി അന്യം നിന്ന് പോകില്ല.ഇസ്രായേലിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തിലെ കുട്ടികളെ അരാമിക് ഭാഷ പഠി്പ്പിക്കുന്നു. ലോകത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഭാഷയെ തിരികെ കൊണ്ടുവരാനുളള ശ്രമമാണിത്. ക്രിസ്തുവിന്റെ കാലത്ത് മിഡില്‍ ഈസ്റ്റിലെ ഭാഷയായിരുന്നു അരാമിക് ഭാഷ. എന്നാല്‍ കാലക്രമേണ ഇത് അപ്രത്യക്ഷമാവുകയായിരുന്നു.
ജിഷ് എന്ന ഇസ്രായേല്‍ ്ര്രഗാമമാണ് മണ്‍മറഞ്ഞുപോകുമെന്ന് കരുതിയിരുന്ന ഒരുഭാഷയെ രക്ഷിക്കാനുളള ശ്രമവുമായി ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍്ക്ക് മുന്‍പ് ഈ പ്രദേശത്തെ പ്രധാനഭാഷയായിരുന്നു അരാമിക് ഭാഷ. നിലവില്‍ പളളികളില്‍ ഈ ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രാര്‍ത്ഥന ചൊല്ലുന്നതിന് അപ്പുറം ആര്‍്ക്കും ഇതിനെ പറ്റി അറിയില്ല. രാജ്യത്ത് തന്നെ ഒരാള്‍ക്കാണ് അരാമിക് ഭാഷ എഴുതാനും വായി്ക്കാനും ്അറിയുന്നത്. ഇദ്ദേഹത്തിന്റെ കാലശേഷത്തോടെ ഭാഷ മണ്‍മറഞ്ഞ് പോകാതിരിക്കാനാണ് കുട്ടികളെ ഭാഷ പഠി്പ്പിക്കുന്നത്.
നിലവില്‍ ഇവരുടെ മാതൃഭാഷ അറബിയാണ്. അഞ്ച്് മുതല്‍ പത്ത് വരെ പ്രായമുളള 80 കു്ട്ടികളാണ് അരാമിക് ഭാഷ പഠിക്കുന്നത്. നിരവധി മുസ്ലീം കുട്ടികളും ഭാഷ പഠിക്കുന്നുണ്ട്്. ആഴ്ചയില്‍ രണ്ട് മണിക്കൂറാണ് ക്ലാസ് ഉളളത്. ഇതിനായി ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രാലയം ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളെ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് മാറ്റാനുളള ശ്രമമാണിതെന്ന് ചില മു്സ്ലീം മാതാപിതാക്കള്‍ ആരോപിച്ചിട്ടുണ്ട്. പാലസ്തീന്‍ നിയന്ത്രണത്തിലുളള പടിഞ്ഞാറന്‍ തീരത്തെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലും അരാമിക് ഭാഷ പഠിപ്പിക്കുന്നുണ്ട്. യേശുവിന്റെ ജന്മസ്ഥലമെന്ന് കരുതുന്ന ബേത്‌ലഹേമിന് അടുത്തുളള ബേത് ജാല എന്ന ഗ്രാമത്തിലെ 320 കുട്ടികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അരാമിക് ഭാഷ പഠിക്കകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല