ജൂണ്‍ രണ്ടിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ട് ദിനമായ വ്യഴാഴ്‌ച നേരിയ സംഘര്‍ഷം നടന്നതായി റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കരയിലെ പഴയ കടയിലാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണം ആയത്. പൊലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
കലാശക്കൊട്ട് ദിനത്തില്‍ പരസ്യപ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയില്‍ ആണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.ഇതിനിടെ ഇവിടെ കലാശക്കൊട്ടിനിടെ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് വെറും രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയും ആര്‍ക്കാണ് ഇവിടെ വിജയം വരിക്കാനാവുക എന്നതിനെ കുറിച്ച് ഒരു സൂചനയും ലഭിക്കുന്നില്ല. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മില്‍ നിന്നും രാജി വെച്ച ആര്‍ ശെല്‍വരാജും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് ലോറന്‍സും, ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത് ഒ രാജഗോപാലും ആണ്.
ശെല്‍വരാജിന്റെ കാലുമാറ്റത്തില്‍ സിപിഎമ്മിന്റെ വിജയ പ്രതീക്ഷയോടെ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ചിത്രം ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ മാറി. ദിനേനയെന്നോണം കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെയും അനുഭാവികളെയും അറസ്റ്റ് ചെയ്യുന്നത് സിപിഎമ്മിന് ക്ഷീണമാവുകയും യുഡിഎഫിന് ശക്തി പകരുകയും ചെയ്‌തു. ഇതിനിടയില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്ന രീതിയിലാണ് ബിജെപി ഒ രാജഗോപാലിനെ പോലുള്ള വളരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല